ഗൗരവ് ഗൊഗോയ് കോൺഗ്രസ് ലോക്‌സഭാ ഉപനേതാവ്; കൊടിക്കുന്നിൽ സുരേഷ് ചീഫ് വിപ്പ്

Sunday 14 July 2024 3:43 PM IST

ന്യൂഡൽഹി: അസമിലെ ജോർഹട്ട് എം പി ഗൗരവ് ഗൊഗോയിയെ കോൺഗ്രസിന്റെ ലോക്‌സഭാ ഉപനേതാവായി വീണ്ടും തെരഞ്ഞടുത്തു. കോൺഗ്രസ് പാർലമെന്റി പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി പാർട്ടി നിയമനം അറിയിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്തയച്ചു. മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷിനെ പാർട്ടി ചീഫ് വിപ്പായും തെരഞ്ഞെടുത്തു.

മാണിക്കം ടാഗോർ, കിഷൻഗഞ്ജ് എം പി മുഹമ്മദ് ജാവേദ് എന്നിവരെ പാർട്ടി വിപ്പുമാരായും നിയമിച്ചിട്ടുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് രാഹുൽ ഗാന്ധിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. ലോക്‌സഭയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും ഇന്ത്യ കക്ഷികളും ഊർജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടുമെന്നും പുതിയ നിയമനങ്ങൾ അറിയിച്ചു കൊണ്ട് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു.

Advertisement
Advertisement