പുരസ്കാരത്തുക നിർദ്ധന യുവാവിന്റെ ചികിത്സയ്ക്കായി കൈമാറി ലയ മരിയ ബിജു

Monday 15 July 2024 3:48 PM IST

കടുത്തുരുത്തി: പുരസ്‌കാരത്തിനൊപ്പം ലഭിച്ച തുക യുവാവിന് ചികിത്സാ സഹായമായി നൽകി പത്താം ക്ലാസ് വിദ്യാർത്ഥിനി. സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ലയ മരിയ ബിജുവാണ് അപൂർവ രോഗം ബാധിച്ച് അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന നിർദ്ധന കുടുംബാംഗം മാഞ്ഞൂർ പഞ്ചായത്ത് മൂശാരിപറമ്പിൽ പ്രശോഭ് പുരുഷോത്തമന്റെ (20) ചികിത്സയ്ക്കായി നൽകിയത്. തോടുകളും റോഡുകളും ശുചീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലയമരിയ ബിജുവിന് മദർ തെരേസ സേവന വ്യക്തിഗത പുരസ്‌കാരവും പ്രൈസ് മണിയും ലഭിച്ചിരുന്നു. ഈ തുകയാണ് മാഞ്ഞൂരിലെത്തി നിധി സമാഹരണ സമിതി ഭാരവാഹികളായ പഞ്ചായത്തംഗം സുനു ജോർജ്, കൺവീനർ മഞ്ജു അജിത്ത് എന്നിവർക്ക് കൈമാറിയത്.

Advertisement
Advertisement