തിരുവാർപ്പ് പഞ്ചായത്തിൽ ബന്ദിപ്പൂവ് കൃഷി തുടങ്ങി

Monday 15 July 2024 6:16 PM IST

തിരുവാർപ്പ്: തിരുവാർപ്പിൽ ഓണത്തിന് പൂക്കളമൊരുക്കാൻ ഗ്രാമ പഞ്ചായത്തിന്റെ വാർഷിക പദ്ധതി "പൂക്കാലം വരവായി" ബന്ദി പൂവ് കൃഷിക്ക് തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ചാണ് നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ നിർവഹിച്ചു . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ബി ശിവദാസ് , ജയറാണി പുഷ്പാകരൻ, കൃഷി ഓഫീസർ നസിയ സത്താർ, സൗമ്യ ഷാജി എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ നാലു വർഡുകളിലാണ് പദ്ധതിയുടെ ഭാഗമായി ബന്ദി കൃഷി ആരംഭിച്ചത്.

Advertisement
Advertisement