പല രീതിയിലും ഉയർച്ച, സാമ്പത്തിക നേട്ടവും; ഇക്കാര്യങ്ങളിൽ മാത്രം നാളെ ശ്രദ്ധവേണം

Sunday 14 July 2024 6:48 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂലായ് 15 - 1199 മിഥുനം 31 തിങ്കളാഴ്ച (രാത്രി 10 മണി 6 മിനിറ്റ് 2 സെക്കന്റ് വരെ ചോതി നക്ഷത്രം ശേഷം വിശാഖം നക്ഷത്രം)

അശ്വതി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് സ്ഥലംമാറ്റവും സ്ഥാനലബ്ദിയും ഉണ്ടാകും. ഗൃഹനിര്‍മ്മാണം പൂര്‍ത്തീകരിക്കാൻ ശ്രമിക്കും. കുടുംബത്തില്‍ ഐശ്വര്യവും ഉയര്‍ച്ചയുമുണ്ടാകും.

ഭരണി: ഉന്നത പഠനത്തിനായി വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കാര്യപ്രാപ്തി ഉണ്ടാകും. വ്യാപാര വ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി മാറ്റങ്ങള്‍ വരുത്തും.

കാര്‍ത്തിക: വാക്‌സാമര്‍ത്ഥ്യത്താലും സത്യസന്ധതയാലും ജനപ്രീതിയും പ്രശംസയുമുണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക അഭിവൃദ്ധിയും സല്‍കീര്‍ത്തിയും.

രോഹിണി: കാര്യങ്ങളില്‍ സത്യസന്ധത കുറയും. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരും. ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

മകയിരം: സഹോദരങ്ങള്‍ തമ്മില്‍ ഐക്യതയും സഹകരണവും ഉണ്ടാകും. പ്രതീക്ഷിക്കാത്ത രംഗങ്ങളില്‍ പ്രശസ്തിയുണ്ടാകും. ക്ഷേത്രദര്‍ശനം, തീര്‍ത്ഥാടനം എന്നിവ നടത്തും.

തിരുവാതിര: സത്യസന്ധമായും നേര്‍വഴിയോടെയും പ്രവര്‍ത്തിക്കും. ആത്മാര്‍ത്ഥതയുള്ള ജോലിക്കാരെ ലഭിക്കും. കോടതി കാര്യങ്ങള്‍ സന്ധിയിലോ വിജയത്തിലോ കലാശിക്കും.

പുണര്‍തം: ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുവാന്‍ സാധിക്കും. സന്താനങ്ങളാല്‍ മാനസിക സന്തോഷം ലഭിക്കും, ആത്മാര്‍ത്ഥത ഉള്ള സുഹൃത്തുക്കള്‍ വന്നുചേരും.

പൂയം: പല രീതിയിലും ഉയര്‍ച്ചയുണ്ടാകും. ബിസിനസുകാര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പിതാവിനോടും ഗുരുക്കന്മാരോടും ബഹുമാനവും സ്‌നേഹവും പ്രകടിപ്പിക്കും.

ആയില്യം: രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ആത്മവിശ്വാസം വര്‍ദ്ധിക്കും, സാമ്പത്തിക കാര്യങ്ങളില്‍ സമാധാനം, പ്രയത്നത്തിന് തക്ക പ്രതിഫലം കിട്ടും.

മകം: നിലവിലുള്ള കടബാദ്ധ്യതകള്‍ വര്‍ദ്ധിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം, കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങള്‍ അനുഭവപ്പെടും.

പൂരം: മറ്റുള്ളവരുടെ തൃപ്തിക്കനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കേണ്ടിവരും. സമൂഹത്തിലെ ഉന്നത സ്ഥാനീയരുടെ ആശിര്‍വാദങ്ങള്‍ ലഭിക്കും, വ്യാപാര കാര്യങ്ങളില്‍ അഭിവൃദ്ധി.

ഉത്രം: അപവാദങ്ങളും ആരോപണങ്ങളും കേള്‍ക്കേണ്ടിവരും. വിദ്യാർത്ഥികൾ അവരുടെ പഠന കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ പരാജയങ്ങളുണ്ടാകും.

അത്തം: ഗൃഹം ആഗ്രഹമനുസരിച്ച് മോടി പിടിപ്പിക്കാൻ ആഗ്രഹിക്കും, മനസ്സില്‍ ആഗ്രഹിച്ച സംഗതികള്‍ അപ്രതീക്ഷിതമായി നടന്നതില്‍ അത്ഭുതപ്പെടും.

ചിത്തിര: നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങൾ ലഭിക്കും, സുഹൃത്തുക്കള്‍ക്കായും അയല്‍വാസികള്‍ക്കുമായി ത്യാഗ മനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും.

ചോതി: ആഗ്രഹസാഫല്ല്യം നേടും, ലളിതകലകളില്‍ താല്‍പര്യം പ്രകടിപ്പിക്കും, ബിസിനസ് ആരംഭിക്കുന്നവര്‍ ഓഫീസ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും.

വിശാഖം: സഹായം അനുവദിച്ചുകിട്ടും, കര്‍ഷകര്‍ക്ക് ലാഭം, ഗുണാനുഭവങ്ങള്‍, സ്വന്തം തൊഴില്‍ സ്ഥാപനത്തിന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, ശുഭാപ്തി വിശ്വാസം.

അനിഴം: കലഹം, വിവാഹ ജീവിതത്തില്‍ കല്ലുകടി, കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക, യാത്രകൾ മാറ്റി വയ്ക്കുക, ഔഷധ സേവ വേണ്ടിവരും.

കേട്ട: പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, വാഹനസുഖം, യാത്രാഗുണം, ബന്ധുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും.

മൂലം: ദുഃഖം മാറി മാറി അനുഭവത്തില്‍ വരും, സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, സാമ്പത്തികമായി ലാഭം, സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, ഇഷ്ട ഭക്ഷണ ലബ്ധി.

പൂരാടം: സാമാന്യബുദ്ധിക്കനുസരിച്ചു പെരുമാറും, കലഹത്തിന് വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും.

ഉത്രാടം: പ്രയാസങ്ങളെ അതിജീവിക്കാന്‍ സാധിക്കും, ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, ഉന്നത സ്ഥാന ലബ്ദി, ധനപരമായി നല്ല സമയം.

തിരുവോണം: ബിസിനസ് രംഗത്തുള്ളവര്‍ക്ക് നേട്ടം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.

അവിട്ടം: വിവാഹാലോചനകള്‍ മുടങ്ങും, ക്ഷമക്കുറവ്, രോഗാവസ്ഥ, വലിയ പ്രതീക്ഷ വച്ചുചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, പരിശ്രമങ്ങള്‍ക്ക് അനുകൂലമായ ഫലം കിട്ടില്ല.

ചതയം: അപമാനം, ധനനഷ്ടം, ഭീരുത്വം, എല്ലാം കൊണ്ടും ദുഷിച്ച ദിവസം, പ്രയാസങ്ങള്‍ പല രംഗത്തുനിന്നും വരാം, അബദ്ധങ്ങളില്‍ ചാടും, നല്ല കരുതല്‍ അവശ്യം ആണ്.

പൂരുരുട്ടാതി: ദാമ്പത്യ സുഖക്കുറവ്, സൗന്ദര്യ വർദ്ധക വസ്തുക്കള്‍ക്കായി പണ ചെലവുണ്ടാകും, അലച്ചിലും ദുരിതവും, യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല.

ഉത്തൃട്ടാതി: അസുഖത്തിന് സാദ്ധ്യത. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർ കൂടുതൽ ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യണം. മേലുദ്യോഗസ്ഥരുടെ അപ്രീതിക്ക് പാത്രമാകും.

രേവതി: നൂതന സംരംഭങ്ങൾ തുടങ്ങാൻ സമയം അനുകൂലമല്ല. കച്ചവടത്തിൽ ധനനഷ്ടത്തിന് സാദ്ധ്യതയുണ്ട്, സംസാരത്തിൽ വളരെയധികം ശ്രദ്ധിക്കണം.

Advertisement
Advertisement