വിജയ്‌യും ദുൽഖറും ഏറ്റുമുട്ടുന്നു

Monday 15 July 2024 2:50 AM IST

ആ​രാ​ധ​ക​രെ​ ​ആ​വേ​ശ​ഭ​രി​ത​രാ​ക്കി​ ​വി​ജ​യ്,​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​ചി​ത്ര​ങ്ങ​ൾ​ ​ഏ​റ്റു​മു​ട്ടു​ന്നു.​ ​വി​ജ​യ്‌​യു​ടെ​ ​ഗോ​ട്ട് ​സെ​പ്തം​ബ​ർ​ 5​നും​ ​ദു​ൽ​ഖ​റി​ന്റെ​ ​ല​ക്കി​ ​ഭാ​സ്ക​ർ​ 7​ ​നും​ ​റി​ലീ​സ് ​ചെ​യ്യും.​ ​അ​തി​നാ​ൽ​ ​ഇ​രു​താ​ര​ങ്ങ​ളു​ടെ​ ​ആ​രാ​ധ​ക​ർ​ ​വ​ൻ​ ​പ്ര​തീ​ക്ഷ​യി​ലാ​ണ്.​ ​ത​മി​ഴ് ​ന​ട​ന്മാ​രി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഏ​റ്റ​വു​മ​ധി​കം​ ​ആ​രാ​ധ​ക​രു​ള്ള​ ​ന​ട​നാ​ണ് ​വി​ജ​യ്.​ ​ലി​യോ​യ്ക്കു​ശേ​ഷം​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​ ​വി​ജ​യ് ​ചി​ത്ര​മാ​ണ് ​ഗോ​ട്ട്.​ഗോ​ട്ടി​ലും​ ​ല​ക്കി​ ​ഭാ​സ്ക​റി​ലും​ ​മീ​നാ​ക്ഷി​ ​ചൗ​ധ​രി​യാ​ണ് ​നാ​യി​ക.
വെ​ങ്ക​ട് ​പ്ര​ഭു​വി​ന്റെ​ ​സം​വി​ധാ​ന​ത്തി​ൽ​ ​വി​ജ​യ്‌​ ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​'​ദി​ ​ഗ്രേ​റ്റ​സ്റ്റ് ​ഓ​ഫ് ​ഓ​ൾ​ ​ടൈം​'​ ​(​ഗോ​ട്ട്) ആ​ക്ഷ​ൻ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ഒ​രു​ങ്ങു​ന്നു.​ ​പ്ര​ശാ​ന്ത്,​ ​പ്ര​ഭു​ദേ​വ,​ ​ജ​യ​റാം,​ ​അ​ജ്മ​ൽ​ ​അ​മീ​ർ,​ ​മോ​ഹ​ൻ,​ ​യോ​ഗി​ ​ബാ​ബു,​ ​വി​ടി​വി​ ​ഗ​ണേ​ഷ്,​ ​സ്നേ​ഹ,​ ​ലൈ​ല​ ​എ​ന്നി​വ​ർ​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.​ ​വെ​ങ്ക​ട് ​പ്ര​ഭു​ ​ചി​ത്ര​ങ്ങ​ളി​ലെ​ ​സ്ഥിരം ​സാ​ന്നി​ദ്ധ്യമാ​യ​ ​വൈ​ഭ​വ്,​ ​പ്രേം​ജി​ ​അ​മ​ര​ൻ,​ ​അ​ര​വി​ന്ദ്,​ ​അ​ജ​യ് ​രാ​ജ് ​എ​ന്നി​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​സി​ദ്ധാ​ത്ഥ് ​ന്യൂ​ണി,​യു​വ​ൻ​ ​ശ​ങ്ക​ർ​ ​രാ​ജ​യാ​ണ് ​സം​ഗീ​തം.​എ​ജി​എ​സ് ​എ​ന്റ​ർ​ടെ​യി​ന്‍​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ക​ൽ​പാ​ത്തി​ ​എ​സ് .​അ​ഘോ​രം,​ ​ക​ൽ​പാ​ത്തി​ ​എ​സ്.​ ​ഗ​ണേ​ഷ്,​ ​ക​ൽ​പാ​ത്തി​ ​എ​സ്.​ ​സു​രേ​ഷ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സ് ​ആ​ണ് ​കേ​ര​ള​ത്തി​ൽ​ ​വി​ത​ര​ണം.
ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​നാ​യ​ക​നാ​യി​ ​വെ​ങ്കി​ട് ​അ​റ്റ്ലൂ​രി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പാ​ൻ​ ​ഇ​ന്ത്യ​ൻ​ ​ചി​ത്രം​ ​ല​ക്കി​ ​ഭാ​സ്ക​ർ​ ​മ​മ്മൂ​ട്ടി​യു​ടെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​റി​ലീ​സ് ​ചെ​യ്യു​ന്ന​തി​ന്റെ​ ​ആ​വേ​ശ​ത്തി​ലാ​ണ് ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ർ.1980​ ​-​ 1990​ ​കാ​ല​ഘ​ട്ട​ത്തി​ലെ​ ​മും​ബൈ​ ​ന​ഗ​ര​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​ക​ഥ​ ​പ​റ​യു​ന്ന​ ​ല​ക്കി​ ​ഭാ​സ്ക​ർ​ ​എ​ന്ന​ ​പീ​രീ​ഡ് ​ഡ്രാ​മ​യി​ൽ​ ​ബാ​ങ്ക് ​കാ​ഷ്യ​റു​ടെ​ ​വേ​ഷ​ത്തി​ലാ​ണ് ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.
സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത് ​ദേ​ശീ​യ​ ​അ​വാ​ർ​ഡ് ​ജേ​താ​വാ​യ​ ​ജി.​ ​വി​ ​പ്ര​കാ​ശ് ​കു​മാ​റും,​ ​ദൃ​ശ്യ​ങ്ങ​ളൊ​രു​ക്കു​ന്ന​ത് ​നി​മി​ഷ് ​ര​വി​യു​മാ​ണ്.​ ​സി​താ​ര​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് ,​ ​ഫോ​ർ​ച്യൂ​ൺ​ ​ഫോ​ർ​ ​സി​നി​മാ​സ് ​എ​ന്നീ​ ​ബാ​ന​റി​ൽ​ ​സൂ​ര്യ​ദേ​വ​ര​ ​നാ​ഗ​വം​ശി,​ ​സാ​യി​ ​സൗ​ജ​ന്യ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്രം​ ​തെ​ലു​ങ്ക്,​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ൽ​ ​പ്ര​ദ​ർ​ശ​ന​ത്തി​ന് ​എ​ത്തു​ന്നു.

Advertisement
Advertisement