സിനിമയുടെ മണിക്കിലുക്കം

Monday 15 July 2024 12:11 AM IST

ബ​ഡ്ജ​റ്റി​ൽ​ ​നി​ൽ​ക്കു​ന്ന​ ​സി​നി​മ.​ ​അ​ത് ​കൊ​മേ​ഴ്സ്യ​ൽ​ ​സി​നി​മ​യാ​കു​മ്പോ​ൾ​ ​പ്രേ​ക്ഷ​ക​രെ​ ​മ​ന​സി​ൽ​ ​കാ​ണ​ണം.​ ​സാ​മ്പ​ത്തി​ക​ ​വി​ജ​യം​ ​നേ​ടു​ക​യും​ ​വേ​ണം.​ ​പ്ര​മു​ഖ​ ​ച​ല​ച്ചി​ത്ര​ ​നി​ർ​മ്മാ​താ​വും​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​എം.​ ​മ​ണി​ ​(​അ​രോ​മ​ ​മ​ണി​)​ ​എ​ന്നും​ ​സ്വീ​ക​രി​ച്ച​ത് ​ഈ​ ​ശൈ​ലി​യാ​യി​രു​ന്നു.​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും സുരേഷ് ഗോപിയുടെയും മുൻകാല​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​നിർമ്മാതാവ്​ ​എ​ന്ന​ ​നി​ല​യി​ലാ​ണ് ​പു​തി​യ​ ​കാ​ല​ത്ത് ​എം.​ ​മ​ണി​ ​അ​റി​യ​പ്പെ​ട്ട​ത്.​ ​ഒ​രു​ ​സി.​ബി.​ഐ​ ​ഡ​യ​റി​ക്കു​റി​പ്പും​ ​ഇ​രു​പ​താം​ ​നൂ​റ്റാ​ണ്ടും​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​പ​ണം​ ​വാ​രി.​ ​മ​മ്മൂ​ട്ടി​യു​ടെ​യും​ ​മോ​ഹ​ൻ​ലാ​ലി​ന്റെ​യും​ ​താ​ര​ ​സിം​ഹാ​സ​ന​ത്തി​ൽ​ ​ഈ​ ​ചി​ത്ര​ങ്ങ​ൾ​ ​വ​ഹി​ച്ച​ ​പ​ങ്കു​ ​വ​ള​രെ​ ​വ​ലു​താ​ണ്.​ ​ശ​ങ്ക​ർ​ ​എ​ന്ന​ ​റൊ​മാ​ന്റി​ക് ​നാ​യ​ക​ന്റെ​ ​ക​രി​യ​റി​ൽ​ ​ഇ​ടം​പി​ടി​ച്ച​ ​എ​ങ്ങ​നെ​ ​നീ​ ​മ​റ​ക്കും,​ ​മു​ത്തോ​ട് ​മു​ത്ത് ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത് ​എം.​ ​മ​ണി​യാ​യി​രു​ന്നു.​

​എ​ൺ​പ​തു​ക​ളി​ൽ​ ​മ​ല​യാ​ള​ത്തി​ൽ​ ​സൂ​പ്പ​ർ​ ​ഹി​റ്റ് ​പ്ര​ണ​യ​ ​ഗാ​ന​ങ്ങ​ൾ​ ​പി​റ​ന്ന​ ​കു​യി​ലി​നെ​ത്തേ​ടി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​യും​ ​സം​വി​ധാ​യ​ക​ൻ.​ ​ആ​ ​ദി​വ​സം,​ ​എ​ന്റെ​ ​ക​ളി​ത്തോ​ഴ​ൻ,​ ​ആ​ന​ക്കൊ​രു​മ്മ,​ ​പ​ച്ച​വെ​ളി​ച്ചം​ ​എ​ന്നി​വ​യാ​ണ് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.​ 1977​ ​ൽ​ ​മ​ധു​ ​നാ​യ​ക​നാ​യ​ ​ധീ​ര​സ​മീ​രെ​ ​യ​മു​നാ​ ​തീ​രെ​ ​ആ​യി​രു​ന്നു​ ​സു​നി​ത​ ​പ്രൊ​ഡ​ക്ഷ​ൻ​സ് ​നി​ർ​മ്മി​ച്ച​ ​ആ​ദ്യ​ ​ചി​ത്രം.​ ​താ​ൻ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ങ്ങ​ൾ​ ​ത​ന്റെ​ ​വി​ത​ര​ണ​ ​സ്ഥാ​പ​ന​മാ​യ​ ​അ​രോ​മ​ ​മൂ​വീ​സി​ലൂ​ടെ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​താ​യി​രു​ന്നു​ ​രീ​തി.​ ​നി​ർ​മ്മാ​താ​വും​ ​വി​ത​ര​ണ​ക്കാ​ര​നും​ ​ഒ​രാ​ൾ​ത​ന്നെ​യാ​കു​ന്ന​താ​ണ് ​ന​ല്ല​തെ​ന്ന് ​എം.​ ​മ​ണി​യു​ടെ​ ​സ​മ​വാ​ക്യം.​ ​
പ​ദ്മ​രാ​ജ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​തി​ങ്ക​ളാ​ഴ്ച​ ​ന​ല്ല​ ​ദി​വ​സം,​ ​സി​ബി​ മ​ല​യി​ൽ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ദൂ​രെ​ ​ദൂ​രെ​ ​ഒ​രു​ ​കൂ​ടു​കൂ​ട്ടാം​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ദേ​ശീ​യ​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​മാ​മു​ക്കോ​യ​ ​എ​ന്ന​ ​ന​ട​ൻ​ ​പ്രേ​ക്ഷ​ക​രി​ലേ​ക്ക് ​കൂ​ടു​കൂ​ട്ടി​യ​ത് ​ദൂ​രെ​ ​ദൂ​രെ​ ​ഒ​രു​ ​കൂ​ട് ​കൂ​ട്ടാം​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ്.​ ​കെ.​ ​മ​ധു,​ ​എ​സ്.​എ​ൻ.​ ​സ്വാ​മി​ ​കൂ​ട്ടു​കെ​ട്ട് ​പി​റ​ന്ന​തും​ ​ശ​ക്തി​യാ​ർ​ച്ചി​തും​ ​എം.​ ​മ​ണി​യു​ടെ​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ്.​ ​സി.​ബി.​ഐ​ ​സീ​രീ​സി​നു​ ​തു​ട​ക്ക​മി​ട്ട​ ​നി​ർ​മ്മാ​താ​വ്.​ ​സേ​തു​രാ​മ​​യ്യ​രും​ ​സാ​ഗ​ർ​ ​ഏ​ലി​യാ​സ് ജാ​ക്കി​യും ഭരത് ചന്ദ്രൻ ഐ.പി.എസും ​ ​ഇ​പ്പോ​ഴും​ ​ത​രം​ഗ​മാ​വു​ന്നു.​ ​അ​റു​പ​ത്തിരണ്ട് ​ ​ചി​ത്രങ്ങൾ​ ​നി​ർ​മ്മി​ച്ചു.​ ​നി​ർ​മ്മാ​താ​വി​ൽ​നി​ന്ന് ​താ​ര​ങ്ങ​ളി​ലേ​ക്ക് ​സി​നി​മ​ ​വ​ഴി​മാ​റു​ക​യും​ ​അ​വ​ർ​ ​നിയന്ത്രിച്ചു തുടങ്ങിയതോടെ എം.മണി നിർമ്മാണ രംഗത്തു നിന്ന് അകലം പാലിച്ചു തുടങ്ങി. 2013ൽ ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റാണ് അവസാനം നിർമ്മിച്ച ചിത്രം.

Advertisement
Advertisement