മാലിന്യം തള്ളാനെത്തിയ ഓമ്നി വാൻ പിടികൂടി

Monday 15 July 2024 1:18 AM IST

പരിയാരം: രാമപുരം പുഴയിൽ മാലിന്യം തള്ളുന്നതിനിടയിൽ പൊലീസ് ഓമ്നി വാൻ പിടികൂടി. കഴിഞ്ഞദിവസം രാത്രിയിൽ രാമപുരത്ത് കൊത്തികുഴിച്ച പാറയിൽ പ്രവർത്തിക്കുന്ന പത്തായം റസ്റ്റോറന്റിന്റെ വാഹനമാണ് പരിയാരം പൊലീസ് പിടികൂടിയത്. ഈ സ്ഥാപനത്തിനെതിരെ വിഷയവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ എട്ടു മാസത്തിനിടെ മാലിന്യം തള്ളുന്നതിനെതിരെ നിരവധി പരാതികളാണ് ചെറുതാഴം പഞ്ചായത്തിന് ഈ സ്ഥാപനത്തിനെതിരെ ലഭിച്ചത്. നിരവധി തവണ ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടെത്തി താക്കീത് നൽകിയിരുന്നു.

Advertisement
Advertisement