മെറിറ്റ് അവാർഡ് വിതരണം

Monday 15 July 2024 12:24 AM IST

തുറവൂർ: കെ.എൽ.സി.എ കോടംതുരുത്ത് ഫാത്തിമമാത പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉന്നതവിജയികളെ ആദരിക്കലും മെറിറ്റ് അവാർഡ് - പഠനോപകരണവിതരണവും സംഘടിപ്പിച്ചു. കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോയി കൈതക്കാട് അദ്ധ്യക്ഷനായി. പള്ളിവികാരി ഫാ.അനീഷ്ആന്റണി ബാവക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. ദെലീമ ജോജോ എം.എൽ.എ,​ കോടംതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ, വാർഡ് അംഗങ്ങളായ ആശാഷാബു, ഷൈലജൻ കാട്ടിത്തറ, കെ.എൽ.സി.എ കൊച്ചിരൂപത പ്രസിഡന്റ് പൈലി ആലുങ്കൽ, മേഖലാ പ്രസിഡന്റ് സൈമൺ ജോസഫ്, സെക്രട്ടറി ജസി കണ്ടനാംപറമ്പ് തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement