നന്മസർഗോത്സവം ഉദ്ഘാടനം

Monday 15 July 2024 1:27 AM IST

ആലപ്പുഴ: നന്മ സർഗോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ഹരിപ്പാട് നാരകത്തറ ചോയ്സ് പ്ലാസ ഓഡിറ്റോറിയത്തിൽ കുമാരപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.സൂസി നിർവഹിച്ചു. നന്മ സംസ്ഥാന വൈസ് പ്രസിഡന്റും സർഗോത്സവ സംസ്ഥാന ചെയർമാനുമായ കലാമണ്ഡലം സത്യവ്രതൻ,​ സർഗോത്സവം സംസ്ഥാന കൺവീനർ പ്രദീപ് ഗോപാൽ, സംസ്ഥാന സെക്രട്ടറി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ്‌ പ്രൊഫ.എസ്. ലേഖാതങ്കച്ചി, വൈസ് പ്രസിഡന്റ്‌ സൂര്യ രജീഷ്, സുനിൽ, ജില്ലാ കോ- ഓർഡിനേറ്റർ ഡോ.നീരജ വിഷ്ണു എന്നിവർ നേതൃത്വം നൽകി.

തുടർന്ന് വിവിധ കലാമത്സരങ്ങളും നടന്നു.

Advertisement
Advertisement