എക്സിൽ പത്ത് കോടി ഫോളോവേഴ്‌സ്,​ നേട്ടം സ്വന്തമാക്കി നരേന്ദ്ര മോദി,​ രാഹുൽ ബഹുദൂരം പിന്നിൽ

Sunday 14 July 2024 11:31 PM IST

ന്യൂ​ഡ​ൽ​ഹി​ ​:​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​യു​ടെ​ ​എ​ക്സ് ​ഫോ​ളോ​വേ​ഴ്സ് ​നൂ​റ് ​ദ​ശ​ല​ക്ഷം​ ​(​പ​ത്ത് ​കോ​ടി​ ​)​ ​ക​ട​ന്നു.​ ​അ​ധി​കാ​ര​ത്തി​ലു​ള്ള​ ​രാ​ഷ്‌​ട്ര​ ​നേ​താ​ക്ക​ളി​ൽ​ ​മോ​ദി​യാ​ണ് ​എ​ക്സി​ൽ​ ​ഒ​ന്നാ​മ​ൻ.​ ​ലോ​ക​നേ​താ​ക്ക​ളി​ൽ​ 131.7​ ​ദ​ശ​ല​ക്ഷം​ ​(13.17​ ​കോ​ടി​ ​)​ ​ഫോ​ളോ​വേ​ഴ്‌​സു​ള്ള​ ​മു​ൻ​ ​യു.​ ​എ​സ് ​പ്ര​സി​ഡ​ന്റ് ​ബ​റാ​ക് ​ഒ​ബാ​മ​ ​മാ​ത്ര​മാ​ണ് ​മു​ന്നി​ലു​ള്ള​ത്.​ ​ലോ​ക​ത്ത് ​ഏ​ഴാ​മ​നാ​ണ് ​മോ​ദി.​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തി​ലാ​ണ് ​മോ​ദി​ക്ക് ​മൂ​ന്ന് ​കോ​ടി​യി​ലേ​റെ​ ​ഫോ​ളോ​വേ​ഴ്സ് ​കൂ​ടി​യ​ത്. അതേസമയം പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​ക്ക് ​എ​ക്‌​സി​ൽ​ 26.4​ദ​ശ​ല​ക്ഷം​ ​(​ 2.64​കോ​ടി​)​ ​ഫോ​ളോ​വേ​ഴ്സാ​ണു​ള്ള​ത്.​ ​ഡ​ൽ​ഹി​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ര​വി​ന്ദ് ​കേ​ജ്‌​രി​വാ​ളി​ന് 27.5​ദ​ശ​ല​ക്ഷ​വും,​ ​സ​മാ​ജ്‌​വാ​ദി​ ​നേ​താ​വ് ​അ​ഖി​ലേ​ഷ് ​യാ​ദ​വി​ന് 19.9​ദ​ശ​ല​ക്ഷ​വുമാണ് ഫോളോവേഴ്‌സ് ഉള്ളത്.


മോ​ദി​യു​ടെ​ ​യു​ ​ട്യൂ​ബ് ​അ​ക്കൗ​ണ്ട് 24.9​ ​ദ​ശ​ല​ക്ഷം​ ​പേ​ർ​ ​സ​ബ്സ്ക്രൈ​ബ് ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​ 91.2​ ​ദ​ശ​ല​ക്ഷം​ ​ഫോ​ളോ​വേ​ഴ്സു​ണ്ട്.​ ​ലോ​ക​നേ​താ​ക്ക​ളി​ൽ​ ​ബൈ​ഡ​ൻ​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ് ​-​ 38.1​ ​ദ​ശ​ല​ക്ഷം. പ​ത്ത് ​കോ​ടി​ ​എ​ന്ന​ ​നാ​ഴി​ക​ക്ക​ല്ല് ​പി​ന്നി​ട്ട​തി​ൽ​ ​സ​ന്തോ​ഷ​മെ​ന്ന് ​മോ​ദി​ ​എ​ക്സി​ൽ​ ​കു​റി​ച്ചു.​ ​ഊ​ർ​ജ്ജ​സ്വ​ല​മാ​യ​ ​മാ​ദ്ധ്യ​മ​ത്തി​ലെ​ ​ച​ർ​ച്ച​ക​ൾ,​ ​സം​വാ​ദ​ങ്ങ​ൾ,​ ​ക്രി​യാ​ത്മ​ക​ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ ​എ​ന്നി​വ​ ​വി​ല​മ​തി​ക്കു​ന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.


അതേസമയം ലോ​ക​ത്ത് ​ഒ​ന്നാ​മ​ൻ​ ​എ​ക്‌​സ് ​ഉ​ട​മ​ ​ഇ​ലോ​ൺ​ ​മ​സ്‌​ക് ​ത​ന്നെ​ ​-188.7​ ​ദ​ശ​ല​ക്ഷം​ ​ഒ​ബാ​മ,​ ​ഫു​ട്ബോ​ൾ​ ​താ​രം​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ,​ ​പോ​പ്പ് ​ഗാ​യ​ക​ൻ​ ​ജ​സ്റ്റി​ൻ​ ​ബീ​ബ​ർ,​ ​ഗാ​യി​ക​യും​ ​ന​ടി​യു​മാ​യ​ ​റി​ഹാ​ന്ന,​ ​ഗാ​യി​ക​ ​കേ​റ്റി​ ​പെ​റി​ ​എ​ന്നി​വ​ർ​ക്കു​ ​ശേ​ഷം​ ​മോ​ദി​യാ​ണ്.​

Advertisement
Advertisement