മേയർ ഇടതുമുന്നണിക്ക് അപമാനം

Monday 15 July 2024 12:21 AM IST

ഒളരിക്കര: എ.ഐ.വൈ.എഫ് തൃശൂർ മണ്ഡലം ശിൽപ്പശാലയിൽ മേയർക്കെതിരെ രൂക്ഷവിമർശനം. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അപമാനമാണ് മേയർ എന്നും വർഗീയ വാദികൾക്ക് കുട പിടിക്കുകയാണെന്നും രാജിവച്ച് പുറത്ത് പോകണമെന്നും എ.ഐ.വൈ.എഫ് തൃശൂർ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി അഭിപ്രായപ്പെട്ടു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ്് സിബി അദ്ധ്യക്ഷത വഹിച്ചു. യുവാക്കൾ രാഷ്ട്രീയ രംഗത്ത് നിന്ന് വിട്ട് നിൽക്കുന്നത് ഗൗരവമായി കാണണമെന്ന് യോഗം വിലയിരുത്തി. പി.ബാലചന്ദ്രൻ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ.കെ.ബി.സുമേഷ്, ടി.ഗോപിദാസ്, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി സ്വാതി രഞ്ജിത്ത്, തൃശൂർ മണ്ഡലം സെക്രട്ടറി ജി.എം.അഖിൽ, വൈസ് പ്രസിഡന്റ് ട്വിങ്കിൾ മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement