ഹാസ്യമഴയിൽ സാഹിതീ സായാഹ്നം

Monday 15 July 2024 12:27 AM IST

തൃശൂർ: എഴുത്തിലും അരങ്ങിലും ഹാസ്യത്തെ ജീവിതഗന്ധിയായി അവതരിപ്പിച്ചുവെന്നതാണ് നമ്മുടെ എഴുത്തുകാർക്കും കലാ പ്രവർത്തകർക്കുമുള്ള പ്രത്യേകതയും പ്രസക്തിയുമെന്ന് നടൻ ജയരാജ് വാര്യർ. തൃശൂർ ലിറ്റററി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ചേറൂർ സാഹിതിയിൽ സംഘടിപ്പിച്ച 'വാ മൊഴി ഹാസ്യം വര മൊഴി ഹാസ്യം: എഴുത്തിലും അരങ്ങിലും' ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജ് വാര്യർ.
എഴുത്തുകാരനും തൃശൂർ ലിറ്റററി ഫോറം പ്രസിഡന്റുമായ കെ.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സുനിൽ സുഖദ, വി.കെ.കെ.രമേഷ്, നന്ദകിഷോർ എന്നിവർ പ്രഭാഷണം അവതരിപ്പിച്ചു. എഴുത്തുകാരായ എം.ഡി.രത്‌നമ്മ, കെ.രഘുനാഥൻ, എം.ഡി.രാജേന്ദ്രൻ, മോഹൻദാസ് പാറപ്പുറത്ത്, രാജലക്ഷ്മി മാനഴി, പിയാർ കെ.ചേനം, പി.വിനോദ്, നഫീസത്ത് ബീവി, രാജ്കുമാരി വിനോദ് തുടങ്ങിയവർ പങ്കെടുത്തു. ജയരാജ് വാര്യരും, സുനിൽ സുഖദയും, നന്ദകിഷോറും ഹാസ്യത്തിന്റെ ഭിന്നരൂപങ്ങൾ അവതരിപ്പിച്ചു.

Advertisement
Advertisement