ഹെവി ഡ്യൂട്ടി ഡ്രൈവർ ഒഴിവ്

Monday 15 July 2024 12:28 AM IST

തൃശൂർ: ഗവ. നഴ്‌സിംഗ് കോളേജിൽ ഹെവി ഡ്യൂട്ടി ഡ്രൈവറുടെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. അപേക്ഷകർ കുറഞ്ഞത് ഏഴാം ക്ലാസ് പാസാകണം. എച്ച്.ജി.വി ആൻഡ് എച്ച്.പി.വി സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസും ബാഡ്ജും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന. പ്രായപരിധി 18-58 വയസ്. താൽപ്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെയും ലൈസൻസിന്റെയും പ്രവൃത്തി പരിചയത്തിന്റെയും അസലും പകർപ്പും സഹിതം കൂടിക്കാഴ്ചയ്ക്കായി ജൂലായ് 17ന് രാവിലെ 11ന് മുളങ്കുന്നത്തുകാവിലുള്ള നഴ്‌സിംഗ് കോളേജിൽ പ്രിൻസിപ്പാളുടെ കാര്യാലയത്തിൽ ഹാജരാകണം. ഫോൺ: 0487 2208205, 2201366.

Advertisement
Advertisement