അൺലോഡിംഗ് വൈകി; സാൻഫെർണാണ്ടോയുടെ മടക്കം ഇന്ന്

Monday 15 July 2024 1:52 AM IST

വിഴിഞ്ഞം: തുറമുഖത്തെത്തിയ ആദ്യ അമ്മക്കപ്പൽ സാൻഫെർണാണ്ടോ ഇന്ന് കൊളംബോയിലേക്ക് തിരിക്കും. ഇന്നലെ തീരം വിടുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും കണ്ടെയ്നറുകൾ ഇറക്കിത്തീരാത്തതിനാൽ യാത്ര വൈകുകയായിരുന്നു. 1930 കണ്ടെയ്നറുകളുമായി എത്തിയ കപ്പലിൽ നിന്ന് 1,​323 എണ്ണമാണ് വിഴിഞ്ഞത്തിറക്കിയത്. ബാക്കി 607 എണ്ണം തിരികെ കയറ്റിയാണ് മടങ്ങുന്നത്. തുറമുഖത്തിറക്കിയ കണ്ടെയ്നറുകൾ ചെറുകപ്പലുകളിൽ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനായി

ഇന്നലെ ഉച്ചയോടെ പുറം കടലിൽ എത്തിയ ചെറു കപ്പൽ ഇന്ന് ബെർത്തിലടുപ്പിക്കും. കൊളംബോയിൽ നിന്ന് വരുന്ന മാറിൻ അസൂർ എന്ന മറ്റൊരു ചെറുകപ്പലും ഇന്ന് തീരത്തടുക്കും. യു.കെ കേന്ദ്രമായുള്ള ഇൻഷ് സ്കേപ്പ് എന്ന ഷിപ്പിംഗ് ഏജൻസി മുഖാന്തരമാണ് ചെറുകപ്പലുകൾ എത്തുന്നതെന്ന് ഏജൻസിയുടെ കേരള മറൈൻ ഓപ്പറേഷൻ മേധാവി എം.സത്യനാഥൻ പറഞ്ഞു.

Advertisement
Advertisement