ചന്ദനത്തിരി പതിവായി വീട്ടിൽ കത്തിക്കാറുണ്ടോ? എന്നാൽ ഇവ തീർച്ചയായും അറിഞ്ഞിരിക്കണം
മലയാളികൾക്ക് വീടുകളിൽ ചന്ദനത്തിരിയും കുന്തിരക്കവും മറ്റ് സുഗന്ധദ്രവ്യങ്ങളും പുകയ്‌ക്കുന്ന ശീലം ഉണ്ട്. മിക്കവരും മത ആചാരമായും ചന്ദനത്തിരി കത്തിക്കുന്നതിനെ കാണുന്നു. പണ്ട് മുതലെ ഇത് ഒരു പതിവാണ്. എന്നാൽ ഇത്തരത്തിൽ ചന്ദനത്തിരി കത്തിക്കുന്നത് നിരവധി ഗുണങ്ങൾ നൽകുന്നുണ്ടെന്ന് എത്രപേർക്ക് അറിയാം. അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
ഏകാഗ്രത
വീട്ടിൽ ചന്ദനത്തിരി കത്തിക്കുന്നതിലൂടെ ഒരു സമാധാന അന്തരീക്ഷം ഉണ്ടാകുന്നുവെന്നാണ് പറയപ്പെടുന്നത്. ഏകാഗ്രത മെച്ചപ്പെടുത്താനും ആവിശ്യമില്ലാത്ത ചിന്തകൾ ഒഴിവാക്കാനും ഇത് സഹായിക്കും. ചന്ദനത്തിരിയുടെ സുഗന്ധം മനസിന് സന്തോഷവും സമാധാനവും നൽകുന്നു.
പോസിറ്റീവ് എനർജി നൽകുന്നു
വീട്ടിൽ നെഗറ്റീവ് എനർജിയെ അകറ്റി പോസിറ്റീവ് എനർജി നൽകാൻ ചന്ദനത്തിരിക്ക് കഴിയും. ശാന്തമായ ഒരു അന്തരീക്ഷം ഇത് നൽകുന്നു.
ഉറക്കം
നല്ല ഉറക്കം ലഭിക്കാൻ കിടക്കുന്നതിന് മുൻപ് ചന്ദനത്തിരി കത്തിച്ച് വയ്ക്കുന്നത് വളരെ നല്ലതാണ്. സമാധാനപരമായ അന്തരീക്ഷം നൽകുകയും പെട്ടെന്ന് ഉറക്കം വരികയും ചെയ്യുന്നു. ചന്ദനത്തിരിയിലെ റോസ്, ജാസ്മിൻ എന്നീ സുഗന്ധങ്ങൾ നല്ല ഉറക്കത്തിന് സഹായിക്കുമെന്നാണ് വിശ്വാസം.
യോഗ
യോഗയും ധ്യാനവും ചെയ്യുന്നതിന് മുൻപ് ചന്ദനത്തിരി കത്തിച്ച് വയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഏകാഗ്രതയ്ക്ക് സഹായിക്കുന്നു. വളരെ പവിത്രവും സമാധാനപൂർണ്ണവുമായ അന്തരീക്ഷം സൃഷ്ടിക്കും. ചന്ദനത്തിരിയുടെ ഗന്ധം മറ്റ് ശബ്ദങ്ങളിൽ നിന്ന് ശ്രദ്ധ അകറ്റി നിർത്താൻ സഹായിക്കും. പലതരത്തിൽ ചന്ദനത്തിരി നിർമിക്കുന്നു. അതനുസരിച്ച് അതിന്റെ ഗുണവും മാറും. അതിനാൽ കെമിക്കൽ ഉപയോഗിക്കാത്ത ചന്ദനത്തിരി നോക്കി വാങ്ങുവാൻ പ്രത്യേകം ശ്രദ്ധിക്കണം.