തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർമാർക്കായുള്ള ശിൽപ്പശാല സംഘടിപ്പിച്ചു

Tuesday 16 July 2024 12:00 AM IST

മുളങ്കുന്നത്തുകാവ്: ഭിന്നശേഷിക്കാരുടെ ചലന വൈകല്യം നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിനായി തൃശൂർ മെഡിക്കൽ കോളേജ് പി.എം.ആർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. ശിൽപ്പശാലയുടെ ഉദ്ഘാടനം തൃശൂർ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ നിർവഹിച്ചു. പി.എം.ആർ വകുപ്പു മേധാവി ഡോ. ടി.ജി. ഷിബി അദ്ധ്യക്ഷത വഹിച്ചു. ഐ.എ.പി.എം.ആർ സംസ്ഥാന പ്രസിഡന്റ് ഡോ. പി. സെൽവൻ, ഐ.എം.എ സംസ്ഥാന ട്രഷറർ ഡോ. റോയ്, ആർ. ചന്ദ്രൻ, ഡോ. എം.ആർ. സന്തോഷ് ബാബു, ഡോ. ബിജു കൃഷ്ണൻ, ഡോ. ദിവ്യ എന്നിവർ സംസാരിച്ചു. വിവിധ സെഷനുകൾക്ക് ഡോ. അരുൺ എം. ജോൺ, ഡോ. അരുൺ റാം, ഡോ. സോനു മോഹൻ, ഡോ. ഷഹദാദ്, ഡോ. റജീന, ഡോ. സുധിൽ എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement