സുരാജും ഷറഫുദ്ദീനും നിരഞ്ജനയും പടക്കളം കാഞ്ഞിരപ്പള്ളിയിൽ

Tuesday 16 July 2024 2:03 AM IST

നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനിയറിംഗ് കോളേജാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ആഗസ്റ്റ് ആദ്യവാരം ചിത്രീകരണം ആരംഭിക്കും.ജസ്റ്റിൻ മാത്യു. ബേസിൽ ജോസഫ് എന്നിവർക്കൊപ്പം ഏറെക്കാലമായി പ്രധാന സഹായിയായി പ്രവർത്തിക്കുകയും നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തിട്ടുണ്ട് മനു സ്വരാജ് . ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ പടക്കളം തന്നെയായിരിക്കും ചിത്രമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് നൽകുന്നു. ഫ്രൈഡേ ഫിലിംസും കന്നഡയിലെ മുൻനിര നിർമ്മാണ സ്ഥാപനമായ കെ.ആർ. ജി.ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണ് പടക്കളം.തിരക്കഥ - നിതിൻ സി. ബാബു - മനു സ്വരാജ്.ഛായാഗ്രഹണം. - അനു മൂത്തേടത്ത്.സംഗീതം. രാജേഷ് മുരുകേശൻ ( പ്രേമം ഫെയിം)എഡിറ്റിംഗ് - നിതിൻരാജ് ആരോൾ - രാജേഷ് മുരുകേശൻ.പ്രൊഡക്ഷൻ ഡിസൈൻ -സുനിൽ .കെ. ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -സമീറ സനീഷ് .എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് - -വിനയ് ബാബു, നവീൻ മാറോൾ, നിർമ്മാണ നിർവഹണം. ഷിബു ജി. സുശീലൻ. പി. ആർ. ഒ വാഴൂർ ജേസ്.



.




Advertisement
Advertisement