പൊട്ടിച്ചിരിക്കാൻ താനാരാ 9ന്

Tuesday 16 July 2024 2:07 AM IST

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഹരിദാസ് സംവിധാനം ചെയ്യുന്ന മുഴുനീള കോമഡി ചിത്രം താനാരാ ആഗസ്റ്റ് 9ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ട്രെയിലർ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് മറ്ര് അഭിനേതാക്കൾ. ചിരിപടങ്ങളുടെ വലിയ നിര തന്നെ സമ്മാനിച്ച റാഫിയാണ് തിരക്കഥ എഴുതുന്നത്. ഛായാ​ഗ്രഹണം വിഷ്ണു നാരായണൻ.ഗാനരചന ബി.കെ. ഹരിനാരായണൻ, സംഗീതം ഗോപി സുന്ദർ. വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി ആണ് നിർമ്മാണം. സുജ മത്തായി ആണ് സഹനിർമ്മാതാവ്. കെ.ആർ. ജയകുമാർ, ബിജു എം.പി എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസഴ്സ്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റും വൺ ഡേ ഫിലിംസും ചേർന്നാണ് വിതരണം. പി.ആർ.ഒ. വാഴൂർ ജോസ്, നിയാസ് നൗഷാദ്,

Advertisement
Advertisement