ജോലി തട്ടിപ്പ് ഒരാൾ അറസ്റ്റിൽ
Tuesday 16 July 2024 1:36 AM IST
ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷന് സമീപം സ്കൈലൈൻ എന്റർപ്രൈസസ് നടത്തുന്ന നൗഷാദിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.തൃശൂർ സ്വദേശി ഷാഹിർ നിയാസ്, ആലപ്പുഴ ചെറിയനാട് സ്വദേശി നൗഫിയ എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഷാഹിർ നിയാസിൽ നിന്ന് 40,000 രൂപയും നൗഫിയിൽ നിന്ന് തവണകളായി 86,000 രൂപയും കൈപ്പറ്റിയതായി പൊലീസ് പറയുന്നു. വിസ ശരിയാക്കാമെന്ന് പലതവണ പറഞ്ഞിട്ടും നടക്കാതെ വന്നതോടെയാണ് പരാതി നൽകിയത്.