ജോൺ വി.സാമുവൽ കോട്ടയം കളക്ടർ

Monday 15 July 2024 8:46 PM IST

കോട്ടയം: കോട്ടയം ജില്ലാ കളക്ടറായി ജോൺ വി. സാമുവലേിനെ നിയമിച്ചു. പുതുതായി ഇറങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ട്രാൻസ്ഫർ പട്ടികയിലാണ് കളക്ടറെ മാറ്റി നിയമിച്ചിരിക്കുന്നത്. നിലവിൽ കോട്ടയം ജില്ലാ കളക്ടറായ വി.വിഘ്‌നേശ്വരിയെ ഇടുക്കിയ്ക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. നിലവിൽ പിന്നാക്ക വികസനവകുപ്പ് ഡയറക്ടറാണ് ജോൺ വി.സാമുവൽ. ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ,തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്‌മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 ഐ.എ.എസ് ബാച്ചുകാരനാണ്. തിരുവനന്തപുരം സ്വദേശിയാണ്.

Advertisement
Advertisement