എസ്.ബി.ഐ വായ്‌പാ പലിശ കൂട്ടി

Tuesday 16 July 2024 12:33 AM IST

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ (എസ്.ബി.ഐ) വിവിധ കാലാവധിയിലുള്ള വായ്‌പകളുടെ മാർജിനൽ കോസ്‌റ്റ് ഒഫ് ലെൻഡിംഗ് നിരക്ക് (എം.സി.എൽ.ആർ) 0.05 ശതമാനം മുതൽ 0.1വരെ ഉയർത്തി. ഇതോടെ എസ്.ബി.ഐ ഉപഭോക്താക്കളുടെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശയിൽ നേരിയ വർദ്ധനയുണ്ടാകും. നിരക്ക് വർദ്ധന പ്രാബല്യത്തിൽ വന്നു. 25 വർഷം കാലാവധിയുള്ള ഒരു ലക്ഷം രൂപ വായ്‌പയുടെ പ്രതിമാസ തിരിച്ചടവിൽ ഏഴ് രൂപ കൂടും. ഇരുപത് ലക്ഷം രൂപയുടെ വായ്പയ്ക്ക് പ്രതിമാസം 140 രൂപയുടെ അധിക ബാദ്ധ്യത ഉപഭോക്താക്കൾക്കുണ്ടാകും. വരും ദിവസങ്ങളിൽ മറ്റ് ബാങ്കുകളും വായ്‌പകളുടെ പലിശ കൂട്ടിയേക്കും.

Advertisement
Advertisement