വെസൽ ബാങ്ക് ഉദ്ഘാടനം

Tuesday 16 July 2024 1:37 AM IST

ചേർത്തല : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലുള്ള കഞ്ഞിക്കുഴിയിലെ വെസൽ ബാങ്കിന്റെ ഉദ്ഘാടനം സോഷ്യൽ ഓഡിറ്റ് സംസ്ഥാന ഡയറക്ടർ ഡോ. എൻ.രമാകാന്തൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബൈരഞ്ജിത്ത്, എസ്.ജ്യോതിമോൾ,സി.കെ.പുഷ്പാംഗദൻ , ഫെയ്സി വി.ഏറനാട്,ജോഷിമോൻ,രജനി രവി പാലൻ,പുഷ്പവല്ലി ഫാക്കൽട്ടി അംഗങ്ങളായ സി.ദാമോദരൻ,ജി.മുരളി,ടി.ജി.ഗോപിനാഥൻ എന്നിവർ സംസാരിച്ചു. വൈസ് ചെയർപേഴ്സൺ റെജി പുഷ്പാംഗദൻ നന്ദി പറഞ്ഞു.

Advertisement
Advertisement