താമരശേരിയിൽ അജ്ഞാതസംഘം ​ത​ട്ടി​ക്കൊ​ണ്ടു​പോയ ഹർഷദിനെ കണ്ടെത്തി

Monday 15 July 2024 11:13 PM IST

കോ​ഴി​ക്കോ​ട്:​ ​താ​മ​ര​ശ്ശേ​രി​യി​ൽ​ ​അ​ജ്ഞാ​ത​സം​ഘം​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​ ​യു​വാ​വി​നെ​ ​ക​ണ്ടെ​ത്തി.​ ​കോ​ഴി​ക്കോ​ട് ​ചെ​റു​വ​റ്റ​ ​സ്വ​ദേ​ശി​ ​ഹ​ർ​ഷ​ദി​നെ​ ​(33​)​ ഇന്ന് ​ ​ ​രാ​ത്രി​ 9.​ 30​ ​ഓ​ടെ​ ​വ​യ​നാ​ട് ​വൈ​ത്തി​രി​യി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​നി​ല​യി​ൽ​ ​ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ​ഹ​ർ​ഷ​ദി​നെ​ ​ക​ണ്ടെ​ത്താ​ൻ​ ​താ​മ​ര​ശ്ശേ​രി​ ​ഡി​വൈ.​എ​സ്‍.​പി​ ​പ്ര​മോ​ദി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് 15​ ​അം​ഗ​ ​പ്ര​ത്യേ​ക​ ​അ​ന്വേ​ഷ​ണ​ ​സം​ഘം​ ​രൂ​പീ​ക​രി​ച്ച് ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ​ഇ​യാ​ളെ​ ​ക​ണ്ടെ​ത്തി​യ​ത്.​

​അ​ജ്ഞാ​ത​സം​ഘം​ ​താ​മ​സി​ച്ചി​രു​ന്ന​ ​റി​സോ​ർ​ട്ടി​ലെ​ ​റൂം​ ​ബോ​യ് ​ഇ​യാ​ളെ​ ​വൈ​ത്തി​രി​യി​ൽ​ ​ഇ​റ​ക്കി​ ​വി​ടു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഹ​ർ​ഷ​ദ് ​വീ​ട്ടി​ലേ​ക്ക് ​അ​റി​യി​ക്കു​ക​യും​ ​കെ.​എ​സ്.​ആ​ർ.​ടി.​ ​സി​ ബസിൽ ​ക​യ​റി​ ​നാ​ട്ടി​ലേ​ക്ക് ​വ​രു​ന്ന​തി​നി​ടെ​ ​അ​ടി​വാ​ര​ത്തു​ ​നി​ന്ന് ​പൊ​ലീ​സ് ​ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടാ​ണ് ​ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് ​പി​ന്നി​ലെ​ന്ന് ഹ​ർ​ഷ​ദ് ​പൊ​ലീ​സി​നോ​ട് ​പ​റ​ഞ്ഞു.​ ​ത​ട്ടി​ക്കൊ​ണ്ടു​ ​പോ​യ​വ​രെ​ ​കു​റി​ച്ചു​ള്ള​ ​സൂ​ച​ന​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​ഇ​വ​രെ​ ​ക​ണ്ടെ​ത്താ​നു​ള്ള​ ​ശ്ര​മം​ ​ആ​രം​ഭി​ച്ച​താ​യും​ ​പൊ​ലീ​സ് ​പ​റ​ഞ്ഞു.


താ​മ​ര​ശ്ശേ​രി​യി​ലെ​ ​ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ​ ​ഹ​ർ​ഷ​ദ് ​ഫോ​ൺ​ ​വ​ന്നെ​ന്ന് ​പ​റ​ഞ്ഞാ​ണ് ​ശ​നി​യാ​ഴ്ച​ ​അ​ർ​ദ്ധ​രാ​ത്രി​ ​കാ​റി​ൽ​ ​പു​റ​ത്തു​പോ​യ​ത്.​ ​തി​രി​ച്ചെ​ത്താ​ത്ത​തി​നെ​ ​തു​ട​ർ​ന്ന് ​പി​റ്റേ​ദി​വ​സം​ ​ഭാ​ര്യ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.​ ​അ​തി​നി​ടെ​ ​ഹ​ർ​ഷ​ദി​ന്റെ​ ​ന​മ്പ​റി​ൽ​ ​നി​ന്ന് ​ശ​നി​യാ​ഴ്ച​ ​രാ​ത്രി​ ​പ​ത്തു​ല​ക്ഷം​ ​രൂ​പ​ ​മോ​ച​ന​ദ്ര​വ്യ​മാ​വ​ശ്യ​പ്പെ​ട്ട് ​സ​ഹോ​ദ​ര​ൻ​ ​നി​ഷാ​ദി​ന് ​കോ​ൾ​ ​വ​ന്നി​രു​ന്നു.​ ​ത​ന്നെ​ ​ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നും​ ​വി​ട്ട​യ​ക്കാ​ൻ​ ​പ​ത്തു​ല​ക്ഷം​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും​ ​ഹ​ർ​ഷ​ദ് ​ത​ന്നെ​യാ​ണ് ​ആ​ദ്യം​ ​വി​ളി​ച്ച​റി​യി​ച്ച​ത്.​ ​പി​ന്നാ​ലെ​ ​മ​റ്റൊ​രാ​ളും​ ​ഫോ​ണി​ൽ​ ​സം​സാ​രി​ച്ചു.​ ​ഹ​ർ​ഷ​ദി​ന്റെ​ ​കാ​ർ​ ​താ​മ​ര​ശ്ശേ​രി​ ​അ​മ്പാ​യ​ത്തോ​ടി​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​ക​ണ്ടെ​ത്തി.​ ​മു​ൻ​ഭാ​ഗ​ത്തെ​ ​ചി​ല്ല് ​ത​ക​ർ​ത്തി​രു​ന്നു.​ ​വാ​ഹ​നം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നി​ലേ​ക്ക് ​മാ​റ്റി.


ഗ​ൾ​ഫി​ലെ​ ​സു​ഹൃ​ത്ത് ​മ​റ്റൊ​രാ​ൾ​ക്കാ​യി​ ​കൊ​ടു​ത്തു​വി​ട്ട​ ​പ​ണം​ ​ഹ​ർ​ഷ​ദ് ​കൈ​മാ​റി​യി​ല്ലെ​ന്നും,​ ​ക്വ​ട്ടേ​ഷ​ൻ​ ​സം​ഘ​ങ്ങ​ളെ​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​അ​ന്വേ​ഷ​ണ​മെ​ന്നും​ ​താ​മ​ര​ശ്ശേ​രി​ ​ഡി​വൈ.​എ​സ്‍.​പി​ ​പ്ര​മോ​ദ് ​പ​റ​ഞ്ഞു.​ ​മൊ​ബൈ​ൽ​ ​ഷോ​പ്പ് ​ഉ​ട​മ​യാ​ണ് ​ഹ​ർ​ഷ​ദ്.

Advertisement
Advertisement