കാശ്മീരിൽ മൂന്ന് ഭീകരരെ വധിച്ചു

Tuesday 16 July 2024 12:46 AM IST

ശ്രീനഗർ: കുപ്‌വാര ജില്ലയിൽ അതിർത്തിയിലൂടെ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്ന് പാക് ഭീകരരെ സേന വധിച്ചു. തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടുത്തു. രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ടു രാത്രികളിലായി സേനാംഗങ്ങൾ അതിർത്തിയിലെ നീക്കം നിരീക്ഷിച്ചു വരികയായിരുന്നു. ഞായർ രാത്രി കേരൻ മേഖലയിലൂടെയാണ് ഭീകരർ നുഴഞ്ഞു കയറാൻ ശ്രമിച്ചത്. സേനാംഗങ്ങൾ വെടിയുതിർത്തതോടെ തിരിച്ചും വെടിവച്ചെങ്കിലും മിനിട്ടുകൾക്കകം ഭീകരരെ വകവരുത്തി.

Advertisement
Advertisement