സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

Tuesday 16 July 2024 12:46 AM IST

ഉദിയൻകുളങ്ങര: പൊഴിയൂരിൽ സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കേരള തമിഴ്നാട് അതിർത്തിയായ അമ്പൂരി ചൂഴാൽ ക്രിസ്‌വേലിവ് പ്ലേ സ്കൂളിന്റെ ബസാണ് ഇന്നലെ രാവിലെ 9.30ഓടെ മാറാടി ജംഗ്ഷനു സമീപം കനാലിൽ തെന്നി വീണത്. പൂർണമായും കനാലിലേക്ക് മറിഞ്ഞ ബസിനുള്ളിൽ ആറ് വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഡ്രൈവർ ആന്റോയ്ക്കും എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികളായ ദിയ (5),ഓലിസിയ (6),ദായിയ (5) എന്നിവർക്കും നേരിയ പരിക്കേറ്റു. കണ്ണിന് പരിക്കേറ്റ ദായിയയെ തിരുവനന്തപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചെറിയ ചാറ്റൽ മഴയുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ നാട്ടുകാർ അല്പം വിഷമിച്ചില്ലെങ്കിലും എല്ലാവരെയും പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisement
Advertisement