അബ്ദുൽ അസീസ്

Tuesday 16 July 2024 4:11 PM IST

ആലുവ: ഫാക്ട് മുൻ മാനേജർ തായിക്കാട്ടുകര കുന്നുംപുറത്ത് ചവിട്ടിത്തറ വീട്ടിൽ സി.പി. അബ്ദുൽ അസീസ് (88) നിര്യാതനായി. തായിക്കാട്ടുകര ജുമാ മസ്ജിദ് മുൻ പ്രസിഡന്റ്, പൂക്കാട്ടുപടി തക്ദിസ് ഹോസ്പിറ്റൽ മുൻ മാനേജിംഗ് ഡയറക്ടർ, തായിക്കാട്ടുകര മിൽമ സൊസൈറ്റി മുൻ പ്രസിഡന്റ്, മെക്ക ജില്ലാ പ്രസിഡന്റ്, നാളികേര കർഷകസംഘം ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.എസ്. ബീവി. മക്കൾ: സി.എ. റസിയ, (റിട്ട. എൻജിനീയർ, ബി.എസ്.എൻ.എൽ), സാബിറ (ഫാക്ട് മുൻ സീനിയർ അക്കൗണ്ട്സ് മാനേജർ), സെയ്ദ (മുൻ അക്കൗണ്ട്സ് ഓഫീസർ, ബി.എസ്.എൻ.എൽ). മരുമക്കൾ: ആരോമൽ അസീസ് , എം.എം. അഷറഫ് , പരേതനായ മുഹമ്മദ് ഷരീഫ്.

Advertisement
Advertisement