പാലും പഴവും ടൈറ്റിൽ പോസ്റ്റർ, മ്യൂസിക് ലോഞ്ച്

Wednesday 17 July 2024 2:20 AM IST

മീര ജാസ് മിൻ, അശ്വിൻ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പാലുംപഴവും എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രകാശനവും മ്യൂസിക് ലോഞ്ചും ചലച്ചിത്ര പ്രവർത്തകരുടെയും താരങ്ങളുടെയും സാന്നിദ്ധ്യത്തിൽ നടന്നു.ടൈറ്റിൽ പോസ്റ്റർ പ്രകാശനം സംവിധായകൻ ജോഷിയും മ്യൂസിക് ലോഞ്ച് സംവിധായകരായ സിബി മലയിൽ ,ശ്യാമപ്രസാദ്, രഞ്ജിത്. ബി. ഉണ്ണിക്കൃഷ്ണൻ നിർമ്മാതാവ് സിയാദ് കോക്കർ എന്നിവരും ചേർന്നു നിർവഹിച്ചു.
ബോളിവുഡിലെ പ്രശസ്ത നിർമ്മാണ സ്ഥാപനമായ പനോരമ സ്റ്റുഡിയോയുടെ പനോരമ മ്യൂസിക്കാണ് സംഗീത അവകാശം സ്വന്തമാക്കിയത്.
മീര ജാസ്മിന്റെ ആമുഖ പ്രസംഗത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
കുടുംബ പശ്ചാത്തലത്തിൽ നർമ്മ മനോഹരമായ കഥ പറയുന്ന ചിത്രത്തിൽ ശാന്തി കൃഷ്ണ, അശോകൻ, മണിയൻപിള്ള രാജു , മിഥുൻ രമേശ്, ആദിൽ ഇബ്രാഹിം രാജസേനൻ,രചന നാരായണൻ കുട്ടി ,നിഷ സാരംഗ്, സന്ധ്യാ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര , ഷമീർ ഖാൻ, ഫ്രാങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട് ,അതുൽറാം കുമാർ, പ്രണവ് യേശുദാസ്,ആർ.ജെ. സുരേഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആഷിഷ് രജനി ഉണ്ണിക്കൃഷ്ണനാണ് തിരക്കഥ . ഛായാഗ്രഹണം രാഹുൽ ദീപ്. 2 ക്രിയേറ്റീവ് മൈൻഡ്സിസിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും, സമീർസേട്ടും ചേർന്നാണ് നിർമ്മാണം.ആഗസ്റ്റ് 23ന് പ്രദർശനത്തിന് എത്തും.
പി.ആർ. ഒ വാഴൂർ ജോസ്.





Advertisement
Advertisement