നൗഫൽ അബ്‌ദുള്ള സംവിധായകനാവുന്നു ഹൊറർ കോമഡിയുമായി മാത്യു തോമസ്

Wednesday 17 July 2024 12:24 AM IST

ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാത്യു തോമസ് നായകൻ. ഹൊറർ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിന് ജ്യോ തിഷ് എം, സുനു എ.വി എന്നിവർ ചേർന്നാണ് രചന. ഉള്ളക് ഫിലിംസിന്റെ ബാനറിൽ നിസാർ ബാബു ആണ് നിർമ്മാണം. ഭൂതങ്ങളും പ്രേതങ്ങളും വാഴുന്ന നാട്ടിലേക്ക് നിങ്ങൾക്കും സ്വാഗതം എന്ന കുറിപ്പോടെ ചിത്രത്തിന്റെ കാസ‌്‌റ്റിംഗ് കാൾ നൗഫൽ അബ്ദുള്ള സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു. ചിത്രീകരണം ഉടൻ ആരംഭിക്കാനാണ് ഒരുങ്ങുന്നത്. അതേസമയം മാത്യു തോമസ് നായകനായ കപ്പ്, ലൗലി എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നു. നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ജൂലായ് 19ന് റിലീസ് ചെയ്യന്ന സമാധാന പുസ്തകം എന്ന ചിത്രത്തിലും മാത്യു തോമസ് അഭിനയിക്കുന്നുണ്ട്.ജോ ആൻഡ് ജോ, 18 പ്ളസ് എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. ഈ ചിത്രത്തിൽ അർജുൻ അശോകൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ് എന്നിവരോടൊപ്പം മാത്യു തോമസ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മഹിമ നമ്പ്യാരാണ് നായിക. എ.ഡി.ജെ, രവീഷ് നാഥ്, തോമസ് പി. സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് രചന. ഗോവിന്ദ് വസന്ത സംഗീത സംവിധാനം ഒരുക്കുന്നു. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്‌മാൻ ആണ് നിർമ്മാണം. പി.ആർ.ഒ: എ.എസ്. ദിനേശ്.

Advertisement
Advertisement