പരീക്ഷയില്ലാതെ റെയിൽവേയിൽ ജോലി നേടാം, യോഗ്യത പത്താം ക്ലാസ്; ഉടൻ അപേക്ഷിക്കൂ

Wednesday 17 July 2024 12:08 PM IST

സെൻട്രൽ റെയിൽവേ റിക്രൂട്ട്‌മെന്റ് സെൽ വിവിധ ട്രേഡുകളിലെ അപ്രന്റിസ് തസ്‌തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. ഔദ്യോഗിക വെബ്‌സൈറ്റായ rrccr.comൽ ഓൺലൈനായി വേണം അപേക്ഷിക്കാൻ. ജോലിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സൈറ്റിൽ ലഭ്യമാണ്. താൽപ്പര്യമുള്ളവർ ഓഗസ്റ്റ് 15ന് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.

ആകെ 2,424 ഒഴിവുകളാണുള്ളത്. സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന പത്താം ക്ലാസ് യോഗ്യതയുള്ളവർക്കുള്ള ഏറ്റവും മികച്ച അവസരമാണിത്. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുമ്പ് വിജ്ഞാപനവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി വായിക്കുക. അപേക്ഷകർക്ക് വേണ്ട യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട വിധം, ഫീസ് തുടങ്ങിയ വിവരങ്ങൾ അറിയാം.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കൂടാതെ, നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എൻസിവിടി) അല്ലെങ്കിൽ സ്റ്റേറ്റ് കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് (എസ്‌സിവിടി) നൽകുന്ന ഒരു ദേശീയ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി

അപേക്ഷകർ 15നും 24നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. എസ്‌സി / എസ്‌‌ടി സംവരണ വിഭാഗത്തിൽപ്പെടുന്നവർക്ക് മൂന്ന് വർഷം പ്രായപരിധിയിൽ ഇളവ് ഉണ്ടായിരിക്കും.

അപേക്ഷിക്കേണ്ട വിധം

rrccr.com എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വേണം അപേക്ഷകൾ സമർപ്പിക്കാൻ. ഓൺലൈൻ അപ്ലൈ എന്നതിൽ ക്ലിക്ക് ചെയ്‌ത് അവശ്യ വിവരങ്ങൾ നൽകി അപേക്ഷാ ഫോം ശ്രദ്ധയോടെ പൂരിപ്പിച്ച് അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് ഉൾപ്പെടെ സമർപ്പിച്ച ശേഷം അതിന്റെയെല്ലാം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.

മാനദണ്ഡങ്ങൾ

മാത്തമെറ്റിക്‌സ്, ഐടിഐ എന്നിവയിൽ ഉദ്യോഗാർത്ഥികൾ നേടിയ മാർക്ക് അനുസരിച്ച് മെരിറ്റ് ലിസ്റ്റ് തയ്യാറാക്കിയ ശേഷമാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഷോർട്ട് ലിസ്റ്റ് ചെയ്‌തവരെ ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിപ്പിക്കും.

കൂടുതൽ വിവരങ്ങളും തീയതികളിലെ മാറ്റവും അറിയാൻ റെയിൽവേയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Advertisement
Advertisement