ഉറങ്ങുന്നതിന് മുമ്പ് അൽപ്പം പുരട്ടൂ, നേരം വെളുക്കുമ്പോൾ മുഖത്തെ പാടുകളെല്ലാം മാറി ചർമം വെട്ടിത്തിളങ്ങും

Wednesday 17 July 2024 3:29 PM IST

ക്ലിയർ സ്‌കിൻ വേണമെന്ന് ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാകില്ല. അതിനായി വിപണിയിൽ കിട്ടുന്ന പല തരത്തിലുള്ള സിറം, ക്രീമുകൾ എന്നിവ പരീക്ഷിക്കാറുമുണ്ടാകും. എന്നാൽ, ഇവ ഉപയോഗിച്ചതുകൊണ്ട് എല്ലാവർക്കും ഫലം കിട്ടണമെന്നില്ല, ചിലപ്പോൾ ഗുരുതരമായ ചർമ പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാൽ, വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിയുന്ന ക്രീമുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. മുഖം ക്ലിയർ ആകാനും തിളക്കം ലഭിക്കാനും ഉത്തമമായ ഒരു ക്രീം പരിചയപ്പെടാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ - 2 ടീസ്‌പൂൺ

ബദാം എണ്ണ - 1 ടീസ്‌പൂൺ

കറ്റാ‌ർവാഴ ജെൽ - 3 ടീസ്‌പൂൺ

റോസ് വാട്ടർ - 1 ടീസ്‌പൂൺ

വൈറ്റമിൻ ഇ കാപ്‌സ്യൂൾ - 2 എണ്ണം

തയ്യാറാക്കുന്ന വിധം

വെളിച്ചെണ്ണ, ബദാം എണ്ണ, കറ്റാർവാഴ ജെൽ, വൈറ്റമിൻ ഇ കാപ്‌സ്യൂൾ എന്നിവ ജലാംശം ഇല്ലാത്ത ഒരു പാത്രത്തിലെടുത്ത് നന്നായി യോജിപ്പിക്കുക. ക്രീം രൂപത്തിലാകുമ്പോൾ ഇതിലേക്ക് റോസ് വാട്ടർ കൂടി ചേർത്ത് അഞ്ച് മിനിട്ട് വീണ്ടും യോജിപ്പിക്കുക. ഇപ്പോൾ നിങ്ങൾക്ക് വെള്ള നിറത്തിലുള്ള ഒരു ക്രീം ലഭിക്കുന്നതാണ്. ഇതിനെ ഒരു ചെറിയ ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കുക.

ഉപയോഗിക്കേണ്ട വിധം

രാത്രി ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുഖം നന്നായി വൃത്തിയാക്കി ടോണർ പുരട്ടണം. അത് ഉണങ്ങുമ്പോൾ നിങ്ങൾക്ക് ഈ ക്രീം പുരട്ടാവുന്നതാണ്. പുരികത്തും പുരട്ടുന്നത് നല്ലതാണ്. ക്രീമിലെ ചേരുവകൾ പുരികം കട്ടിയാകാനും സഹായിക്കും. രാവിലെ കഴുകി കളഞ്ഞാൽ മതി.

Advertisement
Advertisement