അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം

Thursday 18 July 2024 1:09 AM IST

മുക്കം: അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണശ്രമം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട്ട് പരപ്പിൽ ഈയിടെ അന്തരിച്ച നളിനിയുടെ അടച്ചിട്ട വിടാണ് കുത്തിതുറന്ന് മോഷണത്തിന് ശ്രമം നടന്നത്. പന്നിക്കോട്- ചുള്ളിക്കപറമ്പ് റോഡിൽ പരപ്പിൽ ഭാഗത്ത് റോഡിനോട് ചേർന്നുള്ള ഇരുനിലവീട് ഒരാഴ്ചയായി അടച്ചിട്ടതായിരുന്നു.നളിനിയുടെ മകൻ ഡോ.രാഹുലും മരുമകൾ ഡോ.ദീപയുംതൃശൂരിലാണ്. നളിനിയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകൻ ഡോ.രഞ്ജിത്ത് തിങ്കളാഴ്ച രാവിലെ ഗൂഡല്ലൂരിൽ നിന്ന്എത്തിയപ്പോളാണ് മോഷണശ്രമം ശ്രദ്ധയിൽ പെട്ടത്. സ്വർണവും പണവുമൊന്നും വീട്ടിലുണ്ടായിരുന്നില്ല. നളിനിയുടെ ബാഗിൽ ചികിത്സാവശ്യത്തിനുണ്ടായിരുന്ന ചെറിയ തുകയാണ് പണമായി നഷ്ടമായത്. മുൻവാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ മുകൾനിലയിലെ രണ്ടു മുറികളടക്കം എല്ലാ മുറികളും അലമാരകളും മേശകളുമെല്ലാം തകർത്ത് സാധനങ്ങളെല്ലാം വാരിവലിച്ചിടുകയാണ് ചെയ്തത്. വീട്ടുകാരുടെ പരാതിയിൽ മുക്കം പൊലീസ് സ്ഥലത്ത് വന്ന് പരിശോധന നടത്തുകയും അന്വേഷണമാരംഭിക്കുകയും ചെയ്തു.

Advertisement
Advertisement