ദിലീപിന്റെ ഭ.ഭ.ബ ഫസ്റ്റ് ലുക്ക്
ദിലീപ് , വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ധനഞ്ജയ്ശങ്കർ സംവിധാനം ചെയ്യുന്ന ഭ.ഭ.ബ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.പാലക്കാട് - പൊള്ളാച്ചി റൂട്ടിൽ കോഴിപ്പാറയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ,ശരണ്യ പൊൻവർണൻ, സിദ്ധാർത് ഭരതൻ, ബാലു വർഗീസ്, ബൈജു സന്തോഷ്, അശോകൻ, സലിം കുമാർ, ജി. സുരേഷ് കുമാർ, ബിജു പപ്പൻ, ദേവൻ, വിജയ് മേനോൻ,നോബി, റിയാസ് ഖാൻ, സെന്തിൽ കൃഷ്ണ,കോട്ടയം രമേഷ്, ഷമീർ ഖാൻ , ഷിൻസ്, നൂറിൻ ഷെരിഫ്, ധനശ്രീ, ലങ്കാ ലഷ്മി തമിഴ് അഭിനേതാക്കളായ സാൻഡി മാസ്റ്റർ, റെഡിൻ കിംഗ് സിലി എന്നിവരാണ് മറ്റ് താരങ്ങൾ. ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന് താരദമ്പതികളായ ഫഹിം സഫർ - നൂറിൻ ഷെരിഫ് എന്നിവർ ചേർന്ന് തിരക്കഥ എഴുതുന്നു. മാസ് ഫൺ ആക് ഷൻ അഡ്വഞ്ചർ മാഡ്നെസ് ഗണത്തിൽപ്പെടുന്ന ചിത്രം ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്.ഛായാഗ്രഹണം - അരുൺ മോഹൻ പി.ആർ. ഒ വാഴൂർ ജോസ്.