പ്രണയവും വീര്യവും, വിടുതലൈ പാർട്ട് 2 ഫസ്റ്റ് ലുക്ക്

Thursday 18 July 2024 2:56 AM IST

പ്രണയ നിമിഷത്തിൽ വിജയ് സേതുപതിയും മഞ്ജു വാര്യരും. കൈയിൽ വാളുമായി ചോര ഒലിപ്പിച്ചും വിജയ് സേതുപതി.വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ പാർട്ട് 2 എന്ന ചിത്രത്തിന്റെ ഫസ്റ്ര് ലുക്ക് പോസ്റ്റർ പുറത്ത്. രണ്ട് പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.പ്രേക്ഷക - നിരൂപക പ്രശംസയും അംഗീകാരങ്ങളും കരസ്ഥമാക്കി ഭാഷാ ഭേദമന്യേ ഗംഭീര വിജയം കരസ്ഥമാക്കിയ വിടുതലൈ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. സൂരി, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് മറ്ര് താരങ്ങൾ. ആർ .എസ് ഇൻഫോടെയ്മെന്റിന്റെ ബാനറിൽ എൽ. റെഡ് കുമാറാണ് നിർമ്മാണം .സംഗീതം ഇളയരാജ.

ഛായാഗ്രഹണം ആർ. വേൽരാജ്, കലാസംവിധാനം : ജാക്കി,
എഡിറ്റർ : രാമർ , കോസ്റ്റ്യൂം ഡിസൈനർ : ഉത്തര മേനോൻ, ആക്ഷൻ : പീറ്റർ ഹെയ്ൻ ആൻഡ് സ്റ്റണ്ട് ശിവ
സൗണ്ട് ഡിസൈൻ : ടി. ഉദയകുമാർ, വി എഫ് എക്സ് : ആർ ഹരിഹരസുദൻ, പി.ആർ.ഒ : പ്രതീഷ് ശേഖർ.

Advertisement
Advertisement