കുടുംബശ്രീ സംരംഭകയ്ക്ക് നായയുടെ കടിയേറ്റു

Thursday 18 July 2024 12:10 AM IST

കുമരകം : കുടുംബശ്രീ എസ്.വി.ഇ.പി സംരംഭകയായ കുമരകം എട്ടാം വാർഡിൽ കൊച്ചിത്തറ ചന്ദ്രലേഖയ്ക്ക് നായയുടെ കടിയേറ്റു. തങ്ങളുടെ മേന്മ റെസ്റ്റോറന്റിൽ നിന്നുള്ള പാഴ്സലുമായി സ്കൂട്ടറിൽ അട്ടിപ്പീടിക ഭാഗത്തെ പതിനഞ്ചിൽ വീട്ടിലെത്തി വിതരണം നടത്തുന്നതിനിടെയാണ് നായയുടെ കടിയേറ്റത്. കാലിലാണ് കടിച്ചത്. പരിക്ക് ഗുരുതരമല്ല. ഉടൻ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച് ചികിത്സ തേടി. നായുടെ കടിയേറ്റതോടെ പാഴ്സൽ വിതരണം നിലയ്ക്കുകയും, ഹോട്ടലിന്റെ പ്രവർത്തനം അവതാളത്തിലായിരിയ്ക്കുകയുമാണ്. ഫുഡ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാമിന്റെ (എഫ് വി ഇ പി ) ഭാഗമായി നടത്തി വരുന്ന മേന്മ ഫുഡ്സ് സ്റ്റാർട്ടപ്പ് സംരഭം കുടുംബശ്രീയിലെ മറ്റൊരു അംഗവുമായി ചേർന്നാണ് നടത്തിവരുന്നത്. ലൈസൻസ് ഇല്ലാതെ വളർത്തുന്ന നായ്ക്കളുടെ കാര്യത്തിൽ ഗ്രാമ പഞ്ചായത്തിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകരുടെ ആവശ്യം.തെരുവ് നായ ശല്യം കാരണം നാട്ടുകാർക്ക് വഴിയിൽ ഇറങ്ങി നടക്കാനാവാത്ത അവസ്ഥയും കുമരകത്ത് ഉണ്ട്.

Advertisement
Advertisement