കാറ്റിനെ കരുതണം,​ ജാഗ്രതാ നിർദ്ദേശം

Thursday 18 July 2024 12:12 AM IST

കോട്ടയം : ശക്തമായ കാറ്റിനെ കരുതണമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകുന്നതിനിടെ തുടർന്നാണിത്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു.

മറ്റ് നിർദേശങ്ങൾ

അപകടാവസ്ഥയിലുള്ള മരങ്ങൾ തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മുറിക്കണം

 പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ തുടങ്ങിയവ ബലപ്പെടുത്തുക

 മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.
 ചാരിവച്ചിട്ടുള്ള കോണി പോലെയുള്ള ഉപകരണങ്ങൾ മാറ്റുക

 കാറ്റുള്ളപ്പോൾ വാതിലുകളുടെ സമീപത്തും ടെറസിലും നിൽക്കരുത്

അറിയിക്കാം

വൈദ്യുതി ലൈൻ പൊട്ടിയാൽ : 1912

 ദുരന്തനിവാരണ അതോറിട്ടി : 1077


'' പത്രം, പാൽ വിതരണക്കാർ ഉൾപ്പെടെ അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം''

വി.വിഗ്നേശ്വരി, കളക്ടർ

Advertisement
Advertisement