അനുമോദനവും വിദ്യാഭ്യാസ അവാർഡ് വിതരണവും
Thursday 18 July 2024 1:02 AM IST
മാന്നാർ: കുട്ടമ്പേരൂർ പടിഞ്ഞാറ് 3857-ാം നമ്പർ എൻ.എസ്. എസ് കരയോഗത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം വിദ്യാർത്ഥികൾക്ക് അനുമോദനവും വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. അനുമോദന യോഗം ഉദ്ഘാടനവും വിദ്യാഭ്യാസ അവാർഡ് വിതരണവും കരയോഗം പ്രസിഡന്റ് ഡോ. കെ.മോഹനൻപിള്ള നിർവ്വഹിച്ചു. സെക്രട്ടറി ബി. രാജഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു. ആർ. രാമചന്ദ്രൻനായർ, ആർ. ഗോവിന്ദപ്പിള്ള, എൻ. വേണുഗോപാൽ, അഡ്വ.അനിൽ വിളയിൽ, അഡ്വ.സിന്ധു ആർ.നായർ, ബിന്ദു ശ്രീകുമാർ, രഘുനാഥ്, പുരുഷോത്തമൻ നായർ, വസന്ത്കുമാർ, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജി. ഗോപകുമാർ സ്വാഗതവും രാജേന്ദക്കുറുപ്പ് നന്ദിയും പറഞ്ഞു.