മംഗളൂരു ഡിവിഷനിൽ കേരളത്തിന് ആശങ്ക: കേന്ദ്ര റെയിൽവേ സഹമന്ത്രിയുടെ നേതൃത്വത്തിൽ മംഗ്‌ളൂരുവിൽ യോഗം

Wednesday 17 July 2024 10:12 PM IST

കാസർകോട്: മംഗളൂരു റെയിൽവേ ഡിവിഷൻ രൂപീകരണം സംബന്ധിച്ച് ആലോചനകൾ പുരോഗമിക്കുന്നതിനിടെ കേന്ദ്ര റെയിൽവേ, ജലശക്തി സഹമന്ത്രി വി.സോമണ്ണ മംഗ്‌ളൂരുവിൽ റെയിൽവേ വികസന പദ്ധതികൾ അവലോകനം ചെയ്യാൻ യോഗം വിളിച്ചുചേർത്തു. എം.പി , നിയമസഭാംഗങ്ങൾ, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ, മറ്റ് പ്രധാനികൾ മംഗളൂരു മേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.മംഗളൂരു റെയിൽവേ ലൈനുമായി ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന കേരളവുമായി ബന്ധപ്പെട്ട ആരെയും യോഗത്തിൽ വിളിച്ചിരുന്നില്ല.

പാലക്കാട് ഡിവിഷൻ ഇല്ലാതാക്കി മംഗളരു ഡിവിഷൻ രൂപീകരിക്കുമെന്ന പ്രചരണം ശക്തമായിരിക്കെയാണ് കേന്ദ്രമന്ത്രി യോഗം വിളിച്ചു ചേർത്തത് .ദക്ഷിണ, സൗത്ത് വെസ്റ്റേൺ റെയിൽവേ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തിരുന്നു.
മംഗളൂരു മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളുമാണ് യോഗത്തിൽ ചർച്ചയായതെന്നാണ് വിവരം.പ്രദേശത്തിന്റെ റെയിൽവേ ആവശ്യങ്ങളും ആശങ്കകളുമാണ് യോഗത്തിൽ പരിഗണിക്കപ്പെട്ടത്. പ്രദേശത്തെ റെയിൽവേ ശൃംഖലയുടെ കാര്യക്ഷമതയും കണക്റ്റിവിറ്റിയും സഹകരിച്ചുള്ള പ്രവർത്തനങ്ങളുടെ പ്രാധാന്യവും യോഗത്തിൽ മന്ത്രി ഊന്നിപ്പറഞ്ഞു. സംസ്ഥാന-കേന്ദ്ര അധികാരികൾ തമ്മിൽ റെയിൽവേ പദ്ധതികൾ. മെച്ചപ്പെടുത്താനുള്ള ചർച്ച തുടരുമെന്നും വി.സോമണ്ണ വ്യക്തമാക്കി. മംഗളൂരു റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനവും നവീകരണവും യോഗം ചർച്ച ചെയ്തു.

Advertisement
Advertisement