വൈറൽ പനിയിൽ പരിഭ്രാന്തരാകേണ്ട: ഐ.എച്ച്.കെ

Thursday 18 July 2024 12:54 AM IST

കൊടുങ്ങല്ലൂർ : പടർന്ന് പിടിച്ചിരിക്കുന്ന വൈറൽ പനികളും മറ്റ് പകർച്ച വ്യാധികളും കണ്ട് ജനങ്ങൾ വ്യാകുലപ്പെടേണ്ടെന്ന് ദ ഇൻസ്റ്റിറ്റിയൂഷൻ ഒഫ് ഹോമിയോപ്പത് കേരള (ഐ.എച്ച്.കെ.) കൊടുങ്ങല്ലൂർ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. മഴക്കാല രോഗചികിത്സയ്ക്കും പ്രതിരോധത്തിനും ഹോമിയോപ്പതിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ അധികാരികൾ തയ്യാറാവണം. പാർശ്വഫലങ്ങൾ ഇല്ലാതെ ഫലപ്രാപ്തി തെളിയിച്ച സുരക്ഷിതമായ ഈ ചികിത്സയുടെ ഗുണഫലം പ്രയോജനപ്പെടുത്താൻ പൊതുജനങ്ങളും സർക്കാരും മുന്നോട്ട് വരണം. വിഷയത്തിൽ ബോധവത്കരണ ക്ലാസ് ആവശ്യമുള്ളവർക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാം. ഡോ.വിനോദ് ഒ.ജി (പ്രസിഡന്റ്) 98460 43244, ഡോ.ഷാനവാസ് വി.എസ് (സെക്രട്ടറി) 93888 28081, ഡോ.അക്തർ അലി (ട്രഷറർ) 90742 94437.

Advertisement
Advertisement