വി.സി ഡോ.പി.രവീന്ദ്രനെ അനുമോദിച്ചു

Thursday 18 July 2024 12:56 AM IST

തൃശൂർ: കാലിക്കറ്റ് സർവകലാശാലയുടെ വൈസ് ചാൻസലറായി ചുമതലയേറ്റ കാലിക്കറ്റ് സർവകലാശാല കെമിസ്ട്രി വിഭാഗം സീനിയർ പ്രൊഫസർ ഡോ.പി.രവീന്ദ്രനെ പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ അനുമോദിച്ചു. കാലിക്കറ്റ് സർവകലാശാല റിസർച്ച് റെഗുലേഷനിൽ പാർട്ട്‌ടൈം ആയി പി.എച്ച്.ഡി ചെയ്യുന്നവർ ലീവ് എടുത്ത് കോഴ്‌സ് വർക്ക് ചെയ്യണമെന്ന നിബന്ധന ഒഴിവാക്കണമെന്ന് വൈസ് ചാൻസലറോട് ആവശ്യപ്പെട്ടു. സിൻഡിക്കേറ്റ് അംഗങ്ങളായ ടി.ജെ.മാർട്ടിൻ , പി.മധു, സെനറ്റ് അംഗങ്ങളായ ഡോ.വി.എം.ചാക്കോ, ഡോ.പി.സുൽഫി, ഡോ.ആർ.ജയകുമാർ, ഡോ.ഇ.ശ്രീലത , കെ.പി.സി.ടി.എ കാലിക്കറ്റ് സർവകലാശാല റീജ്യണൽ പ്രസിഡന്റ് ഡോ.കെ.ജെ.വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എം.ബിജു ജോൺ, ഡോ.ടി.കെ.ഉമ്മർ ഫാറൂഖ് , കെ.വി.നാജിയ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement