ഒമാൻ വെടിവയ്‌പിന് പിന്നിൽ ഐസിസ്

Thursday 18 July 2024 6:47 AM IST

മസ്കറ്റ് : ഒമാനിലെ മസ്കറ്റിൽ ഇന്ത്യക്കാരനുൾപ്പെടെ ആറ് പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭീകരസംഘടനയായ ഐസിസ്. ചൊവ്വാഴ്ച പുലർച്ചെ വാദി കബീ‌ർ മസ്ജിദ് പരിസരത്താണ് വെടിവയ്പുണ്ടായത്. മൂന്ന് അക്രമികളെ പൊലീസ് കൊന്നിരുന്നു. ഷിയാ മുസ്ലിങ്ങളുടെ മതപരമായ ചടങ്ങിനിടെയാണ് ആക്രമണമുണ്ടായത്.