ജമ്മു കാശ്‌മീരിനെ നന്നായി പഠിച്ച ഭീകരർ സംഘടനകൾക്ക് മുസ്ളിം പേര് ഇടുന്നത് അവസാനിപ്പിക്കുന്നു, കുതന്ത്രം ഇങ്ങനെ

Thursday 18 July 2024 12:11 PM IST

ന്യൂഡൽഹി : ഒരിടവേളയ്ക്കു ശേഷം ജമ്മുകാശ്‌മീരിൽ ഭീകരപ്രവർത്തനം ശക്തമാവുമ്പോൾ അതിന്റെ രൂപവും തന്ത്രങ്ങളും താവളവും മാറുകയാണ്. 2019 ആഗസ്റ്റിൽ കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷമാണ് ഈ മാറ്റം.

കാശ്‌മീർ ടൈഗേഴ്സ് എന്ന പേരിൽ പുതിയൊരു ഭീകര ഗ്രൂപ്പ് ഉദയം ചെയ‌്തു. മൂന്ന് വർഷത്തിനിടെ നടന്ന ഭീകരാക്രമണങ്ങളിൽ മിക്കതിന്റെയും ഉത്തരവാദിത്വം കാശ്മീർ ടൈഗേഴ്സ് ഏറ്റെടുത്തു. പാക് ഭീകര ഗ്രൂപ്പായ ജയ്ഷെ മുഹമ്മദിന്റെ നിഴൽ സംഘടനയാണിത്.

ജയ്ഷെ മുഹമ്മദ്, അള്ളാ ടൈഗേഴ്സ്, ഹിസ്ബുൾ മുജാഹിദ്ദീൻ തുടങ്ങി മുസ്ലീം ഛായയുള്ള പേരുകൾ ഒഴിവാക്കാനാണ് കാശ്‌മീർ ടൈഗേഴ്സ് എന്ന പേര്. ഇസ്ലാമിക ഭീകരത എന്ന പേരുദോഷം മറയ്ക്കുകയാണ് ലക്ഷ്യം. അതുവഴി പ്രാദേശിക പിന്തുണയും ജനങ്ങളുടെ സഹകരണവും ഉറപ്പാക്കുക എന്ന രാഷ്‌ട്രീയ ലക്ഷ്യവുമുണ്ട്.

പേര് കാശ്മീർ ടൈഗേഴ്സ് എന്നാണെങ്കിലും ആക്രമണങ്ങൾ ജമ്മുവിലാണ്. പ്രധാനമായും പൂഞ്ച്, രജൗരി, കത്വ,​ ദോഡ,​ റെസായി ജില്ലകളിൽ. രണ്ടു മാസത്തിനിടെ ഇവിടങ്ങളിൽ നിരവധി ആക്രമണങ്ങളാണ് നടന്നത്. പത്തിലേറെ ജവാന്മാർക്ക് ജീവഹാനിയുണ്ടായി.

സൈന്യത്തിന്റെ ഭീകര വേട്ടയ്ക്ക് ജമ്മുവിലെ പർവ്വതങ്ങളും കൊടും കാടും നിറഞ്ഞ ദുർഘടമായ ഭൂപ്രകൃതി വെല്ലുവിളിയാണ്. പൂഞ്ചിലും രജൗരിയിലും ഭീകരർക്ക് നിരവധി ഒളിത്താവളങ്ങളുണ്ട്. ഇവിടങ്ങളിൽ സൈന്യത്തെ വിന്യസിക്കുക അസാദ്ധ്യമാണ്.

ഗറില്ലാ ആക്രമണം

ഗ്രനേഡ് ആക്രമണങ്ങൾ, പതിയിരുന്ന് ആക്രമണം, സേനയുടെ വാഹന വ്യൂഹങ്ങളും സുരക്ഷയില്ലാത്ത ചെക്ക് പോയിന്റുകളും ആക്രമിക്കുക തുടങ്ങിയവയാണ് തന്ത്രങ്ങൾ. വനമേഖലകളിൽ പതിയിരുന്ന് ഒളിയാക്രമണങ്ങൾ നടത്തും. പിന്നീട് വനത്തിലേക്ക് ഓടിമറയും.

വർഗ്ഗീയ സംഘർഷം ഉന്നം

 കാശ്‌മീരിൽ മുസ്ലിങ്ങളാണ് കൂടുതലും. കാശ്‌മീരിലേക്ക് നുഴഞ്ഞു കയറുന്ന പാക് ഭീകരരെ ശാരീരിക പ്രത്യേകതകൾ കാരണം തിരിച്ചറിയാൻ എളുപ്പം

 ജമ്മുവിൽ ഹിന്ദുക്കളുൾപ്പെടെ വിവിധ സമുദായങ്ങളുണ്ട്. അവർക്കിടയിൽ പെട്ടെന്ന് തിരിച്ചറിയപ്പെടില്ല. ആക്രമണങ്ങളിലൂടെ വർഗ്ഗീയ സംഘർഷമുണ്ടാക്കാം

 സമുദായ ധ്രുവീകരണമുണ്ടാക്കി വർഗ്ഗീയ സംഘർഷം സ‌ൃഷ്‌ടിക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്‌ത ദിവസത്തെ ആക്രമണം ഉദാഹരണം

 റെസായിയിൽ തീർത്ഥാടകരുടെ ബസ് ആക്രമിക്കുകയായിരുന്നു. വെടിവയ്പിനിടെ ബസ് നിയന്ത്രണം വിട്ട് കൊക്കയിൽ വീണ് ഒൻപത് പേരാണ് മരിച്ചത്

ദോ​ഡ​യി​ൽ​ ​ഏ​റ്റു​മു​ട്ട​ൽ​ ​തു​ട​രു​ന്നു

ദോ​ഡ​ ​ജി​ല്ല​യി​ൽ​ ​സു​ര​ക്ഷാ​ ​സേ​ന​യും​ ​ഭീ​ക​ര​രും​ ​ത​മ്മി​ൽ​ ​ഏ​റ്റു​മു​ട്ട​ൽ​ ​തു​ട​രു​ക​യാ​ണ്.​ ​ഡെ​സ​ ​പ്ര​ദേ​ശ​ത്തെ​ ​മ​ലാ​ൻ​ ​ഗ്രാ​മ​ത്തിൽ
ഒ​ളി​ച്ചി​രു​ന്ന​ ​ഭീ​ക​ര​ർ​ ​സു​ര​ക്ഷാ​സേ​ന​യ്ക്ക് ​നേ​രെ​ ​വെ​ടി​യു​തി​ർ​ക്കു​ക​യും​ ​സേ​ന​ ​തി​രി​ച്ച​ടി​ക്കു​ക​യും​ ​ചെ​യ്തു.​ ​നാ​ല് ​മ​ണി​ക്കൂ​റോ​ളം​ ​ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യി.​ ​സേ​നാം​ഗ​ങ്ങ​ൾ​ ​സു​ര​ക്ഷി​ത​രാ​ണെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.​ ​തെ​ര​ച്ചി​ലി​നാ​യി​ ​ഡ്രോ​ണു​ക​ളും​ ​ഹെ​ലി​കോ​പ്റ്റ​റു​ക​ളും​ ​സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.