ഈ നാളുകാർ പുതിയ വീടും വാഹനവും വാങ്ങും,​ വിദേശ ജോലിക്കുള്ള തടസം മാറും

Thursday 18 July 2024 7:12 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

2024 ജൂലായ് 19 - 1199 കർക്കടകം 4 വെള്ളിയാഴ്ച.

( പുലർച്ചെ 3 മണി 24 മിനിറ്റ് 52 സെക്കന്റ് വരെ കേട്ട നക്ഷത്രം ശേഷം മൂലം നക്ഷത്രം )

അശ്വതി: വിഷമതകളില്‍ നിന്നും മോചനം ലഭിക്കും. സ്ഥാനമാനലബ്ധി, നവീനഗൃഹ വാഹന യോഗം, ആത്മവിശ്വാസവും ഉത്സാഹവും വര്‍ദ്ധിക്കും, മുടങ്ങിപ്പോയ സംഗതികൾ പൂര്‍ത്തീകരിക്കാന്‍ കഴിയും.

ഭരണി: ഭാഗ്യം എപ്പോഴും കൂടെയുണ്ടാകും, പ്രണയകാര്യങ്ങളില്‍ അപ്രതീക്ഷിതമായ മുന്നേററം, മെച്ചപെട്ട ആനുകൂല്യം ലഭിക്കും, കലാകാരന്മാര്‍ക്കും കായിക പ്രതിഭകള്‍ക്കും പ്രശസ്തിയും അംഗീകാരവും.

കാര്‍ത്തിക: ആത്മ വിശ്വാസം വര്‍ദ്ധിയ്ക്കും, വിവാഹ ബന്ധം വഴി നേട്ടം, സന്താനങ്ങള്‍ കാരണം അഭിമാനവും, തൊഴിലിലും ബിസിനസ്സിലും വികസനങ്ങള്‍.

രോഹിണി: ബിസിനസ്സില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, തൊഴിലില്‍ ഉയര്‍ച്ച, ഊര്‍ജ്ജസ്വലതയുണ്ടാകും, കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് നേട്ടം.

മകയിരം: പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും, വിദേശജോലിക്കുള്ള തടസ്സം മാറും, കുടുംബത്തിലും ബിസിനസ്സിലും ഗുണകരമായ മാറ്റങ്ങള്‍, അവസരങ്ങള്‍ വിട്ടുകളയരുത്.

തിരുവാതിര: സ്വര്‍ണം, വൈദ്യുതി, നിയമവകുപ്പ്, എന്നിവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലം, അപ്രതീക്ഷിത ഭാഗത്തു നിന്നും ധനനേട്ടം

പുണര്‍തം: സ്ത്രീജനങ്ങള്‍ തൊഴില്‍ മേഖലയില്‍ സൂക്ഷ്മത പാലിക്കണം, സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം, അനാവശ്യ വാഗ്വാദങ്ങളില്‍ ഏര്‍പ്പെടരുത്.

പൂയം: മേലുദ്യോഗസ്ഥരില്‍ നിന്നും വിരോധമുണ്ടാകും, കുടുംബ ജീവിതം ഭദ്രമായിരിക്കില്ല, തന്റേതല്ലാത്ത കുറ്റങ്ങളാല്‍ വിഷമതകള്‍, വഞ്ചനയില്‍ അകപ്പെടാതെ സൂക്ഷിക്കണം.

ആയില്യം: അസൂയാലുക്കളുടെയും ശത്രുക്കളുടെയും വിരോധം മൂലം മാനഹാനി, കര്‍മ്മരംഗത്ത് ദോഷാനുഭവങ്ങള്‍, കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കരുതലോടെ നീങ്ങുക.

മകം: സന്തോഷകരമായ ചില മുഹൂര്‍ത്തങ്ങള്‍, പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നന്നായി മുന്നേറാന്‍ കഴിയും. ഗൃഹം, വാഹനം, എന്നിവ വാങ്ങാൻ അനുകൂലമായ സമയം, ജാതകനും സന്താനത്തിനും ഉന്നത വിദ്യാഭ്യാസം ലഭിക്കും.

പൂരം: കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരസ്കാരങ്ങള്‍ ലഭിക്കും, ഗൃഹത്തില്‍ ഐശ്വര്യം, ഉപരിപഠനത്തിന്നു സാദ്ധ്യത. അപകടങ്ങളില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും.

ഉത്രം: ഗൃഹാന്തരീക്ഷം പൊതുവേ തൃപ്തികരമായിരിക്കും, കലാകായിക രംഗത്ത് അഭിവൃദ്ധി, ഗൃഹത്തില്‍ മംഗള കര്‍മ്മങ്ങള്‍ നടക്കും, പണമിടപാടുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക.

അത്തം: ഗൃഹ വാഹന യോഗം, വിദേശത്ത് പോകേണ്ട കാര്യങ്ങള്‍ സഫലമാകും, കര്‍മ്മ മേഖല പുഷ്ടിപ്പെടും, നഷ്ടപ്പെട്ടിരുന്ന മനശ്ശാന്തി തിരികെ ലഭിക്കും.

ചിത്തിര: നിയമ നടപടികൾ അനുകൂലമാകും, വിദേശത്തുള്ളവരുടെ സഹായ സഹകരണമുണ്ടാകും, ലോണ്‍ അനുവദിച്ചു കിട്ടും, പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളില്‍ നിന്നും സഹായം.

ചോതി: കുടുംബത്തില്‍ മംഗല്യ ഭാഗ്യം നടക്കും, പൂര്‍വിക സ്വത്തിന്റെ അനുഭവ യോഗമുണ്ടാകും, ഭരണരംഗത്ത്‌ സ്വാധീനം വര്‍ദ്ധിക്കും, മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

വിശാഖം: എഴുത്തുകുത്തുകളില്‍ നിന്നും സന്തോഷം ലഭിക്കും, കാര്യ സാദ്ധ്യത്തിന് വേണ്ടി സേവ പിടിക്കേണ്ടി വരും, പുതിയ തൊഴില്‍ ലഭിക്കും, കുടുംബ ജീവിതത്തില്‍ ഊഷ്മളത വര്‍ദ്ധിക്കും.

അനിഴം: പ്രണയ കാര്യങ്ങളിൽ വിജയം. കുടുംബത്തില്‍ ശാന്തിയും സമാധാനവും, ശത്രുക്കളുമായി ഒത്തു തീര്‍പ്പിലെത്തിച്ചേരും. ബിസിനസ്സ് തെളിഞ്ഞു തുടങ്ങും.

കേട്ട: ഉപരിപഠനം നടക്കും, ചിട്ടി, സര്‍ക്കാരില്‍ നിന്നും അനുകൂല നടപടി, സാമ്പത്തിക പിരിമുറുക്കം മാറും, മന:ശാന്തി, വായ്പ എന്നിവ ലഭിക്കും.

മൂലം: കുടുംബ ജീവിതത്തിലുണ്ടായിരുന്ന പ്രതിസന്ധികളില്‍ നിന്നും മോചനം, ദാമ്പത്യപരമായി കാലം അനുകൂലം, ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ ഒഴിവാക്കണം, വിദേശ ജോലി തരപ്പെടും.

പൂരാടം: അപരിചിതരുടെ പക്കല്‍ നിന്നും ഒന്നും സ്വീകരിക്കരുത്, കുറച്ച് ശ്രദ്ധിച്ച് ചുവടുകള്‍ വയ്ക്കേണ്ടതാണ്, സാമ്പത്തിക ബാദ്ധ്യതകൾ തീർക്കാൻ വേണ്ടി അധിക സമയം ജോലി ചെയ്യും, യാത്രയില്‍ നേട്ടങ്ങൾ.

ഉത്രാടം: മന:സാക്ഷിക്കു വിപരീതമായി പ്രവര്‍ത്തിക്കും, ഗുരുജന പ്രീതിയുണ്ടാകും, അശ്രദ്ധമായി തൊഴില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യരുത്, എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ ചെലുത്തേണ്ടതാണ്.

തിരുവോണം: അപഖ്യാതിയ്ക്കു സാദ്ധ്യത. പണം കടം കൊടുക്കരുത്, രേഖകളില്‍ ഒപ്പുവയ്ക്കുമ്പോള്‍ സൂഷ്മതയോടെ കൈകാര്യം ചെയ്യണം, സഹോദരങ്ങള്‍ നിമിത്തം ബുദ്ധിമുട്ടുകള്‍.

അവിട്ടം: സന്താനത്തിന്റെ പ്രണയ ബന്ധത്തില്‍ സൂക്ഷ്മത പുലർത്തണം, ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ മനസ്താപം, സാമ്പത്തിക കാര്യങ്ങളില്‍ പുതു വഴികള്‍.

ചതയം: കുടുംബത്തില്‍ രോഗ ദുരിതമുണ്ടാകും, പണം ചിലവഴിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണം, അഗ്‌നി സംബന്ധമായ അപകടങ്ങള്‍, പണം കടം കൊടുക്കരുത്, അപഖ്യാതി കേള്‍ക്കും.

പൂരുരുട്ടാതി: അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുക, അപ്രതീക്ഷിത ധന നഷ്ടം, ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, അഗ്നി, ആയുധം, വാഹനം ഇവയില്‍ നിന്നും അപകടം.

ഉത്തൃട്ടാതി: സന്താനത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, ആരോഗ്യ നിലയില്‍ പ്രത്യേക കരുതൽ വേണം, കുടുംബ ബന്ധങ്ങൾ ശിഥിലമാകാതെ നോക്കണം.

രേവതി: തിരിച്ചടിയുണ്ടാകാന്‍ സാദ്ധ്യത, പ്രശ്‌നങ്ങളില്‍ പെടാതെയിരിക്കാന്‍ ശ്രദ്ധിക്കണം, അയൽക്കാർ ശത്രുക്കളെ പോലെ പെരുമാറും, വാഹനങ്ങൾ വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്യണം.

Advertisement
Advertisement