ആറ് തയ്യൽ മെഷീനുകൾ മോഷണം പോയി

Friday 19 July 2024 1:19 AM IST

തലശ്ശേരി: ലോട്ടറി ടിക്കറ്റുകൾ വിറ്റ് കുടുംബം പുലർത്തുന്ന വൃദ്ധന്റെ ആറ് തയ്യൽ മെഷീനുകൾ മോഷണം പോയി. വടക്കുമ്പാട് പോസ്റ്റ് ഓഫീസിനടുത്ത് വാടക വീട്ടിൽ താമസിക്കുന്ന അരയാൽ പറമ്പത്ത് എ.പി.അബ്ദുൽ സമദി (72 )ന്റെ മെഷീനുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1972 മുതൽ സൈദാർ പള്ളിക്കപ്പുറത്തെ കടയിൽ തുന്നൽക്കാരനായിരുന്നു സമദ്. പ്രായാധിക്യവും കാലിന് അസുഖവും കാരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി തയ്യൽ കട അടച്ചു ലോട്ടറി വിറ്റാണ് കുടുംബം പോറ്റുന്നത്. പഴയ കെട്ടിടത്തിലുള്ള തുന്നൽ കടയിൽ സൂക്ഷിച്ച തയ്യൽ മെഷീനുകളാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. പഴയ കടയുടെ നിര പലക നീക്കിയാണ് കള്ളൻമാർ മെഷീനുകൾ മോഷ്ടിച്ചത്. താമസിക്കുന്ന വീടിന്റെ വാടക കൊടുക്കുവാൻ പ്രയാസപ്പെട്ട വൃദ്ധൻ കടയിലെ മെഷീനുകളിൽ ഒന്ന് വിൽക്കാനായി തിരുമാനിച്ചിരുന്നു. ഇതെടുക്കാനായി എത്തിയപ്പോഴാണ് കളവുപോയതറിഞ്ഞത്. തലശ്ശേരി പൊലീസിൽ പരാതി നൽകി

Advertisement
Advertisement