പത്രവിതരണക്കാരനെ മർദ്ദിച്ചതായി പരാതി

Friday 19 July 2024 1:23 AM IST

ആറ്റിങ്ങൽ: പത്രവിതരണക്കാരനെ തടഞ്ഞുനിറുത്തി മർദ്ദിക്കുകയും, മൊബൈൽ ഫോൺ റോഡിലെറിഞ്ഞ് നശിപ്പിച്ചതായും പരാതി. കേരളകൗമുദി വക്കം ഏജന്റ് മംഗളന്റെ വിതരണക്കാരനായ സുദർശനനെയാണ് ഞായറാഴ്ച രാവിലെ വക്കം എസ്.എൻ ജംഗ്ഷനിൽ വെച്ച് ആക്രമിച്ചത്. സംഭവവുമായ ബന്ധപ്പെട്ട് പ്രമോദ് എന്നയാൾക്കെതിരെ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകി.