ചി​ല​ർ​ക്ക് അമാനുഷികനും ​ഭ​ഗ​വാ​നും ആകാൻ  ​ആ​ഗ്ര​ഹം​': ഒളിയമ്പുമായി ​മോ​ഹ​ൻ​ ​ഭാ​ഗ​വ​ത്

Thursday 18 July 2024 9:50 PM IST

റാ​ഞ്ചി​:​ ​ചി​ല​ ​ആ​ളു​ക​ൾ​ ​ഭ​ഗ​വാ​ൻ​ ​ആ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് ​ ​ ആ​ർ.​എ​സ്.​എ​സ് ​മേ​ധാ​വി​ ​മോ​ഹ​ൻ​ ​ഭാ​ഗ​വ​ത് പറഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യെ​ ​പ​രോ​ക്ഷ​മാ​യി​ ​വി​മ​ർ​ശി​ച്ചാണ് മോഹൻ ഭാഗവതിന്റെ പരാമർശം. ​ ​ചി​ല​ ​ആ​ളു​ക​ൾ​ക്ക് ​അ​തി​മാ​നു​ഷിക​നാ​കാ​നും​ ​പി​ന്നീ​ട് ​ഭ​ഗ​വാ​നാ​കാ​നു​മാ​ണ് ​ആ​ഗ്ര​ഹം.​ ​ഭ​ഗ​വാ​നാ​യാ​ൽ​ ​പി​ന്നെ​ ​വി​ശ്വ​രൂ​പം​ ​ത​ന്നെ​യാ​ക​ണ​മെ​ന്നും​ ​അ​വി​ടെ​ ​അ​വ​സാ​നി​ക്കു​മോ​ ​എ​ന്ന് ​അ​റി​യി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ജാ​ർ​ഖ​ണ്ഡി​ലെ​ ​ബി​ഷ്ണു​പു​രി​ൽ വികാസ് ഭാരതി എന്ന ​ ​എൻ.ജി.ഒ സംഘടിപ്പിച്ച ഗ്രാമതല ​ ​സ​മ്പ​ർ​ക്ക​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.


'​പു​രോ​ഗ​തി​ക​ൾ​ക്ക് ​ഒ​രി​ക്ക​ലും​ ​അ​ന്ത്യ​മി​ല്ല.​ ​ചി​ല​ ​ആ​ളു​ക​ൾ​ക്ക് ​സൂ​പ്പ​ർ​മാ​ൻ​ ​ആ​ക​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്.​ ​പ​ക്ഷേ​ ​ആ​ഗ്ര​ഹം​ ​അ​വി​ടെ​ ​അ​വ​സാ​നി​ക്കു​ന്നി​ല്ല.​ ​പി​ന്നെ​ ​ദേ​വ​ത​യാ​ക​ണ​മെ​ന്നു​ ​തോ​ന്നും.​ ​പി​ന്നെ​ ​ഭ​ഗ​വാ​നാ​ക​ണ​മെ​ന്നും.​ ​എ​ന്നാ​ൽ​ ​ഭ​ഗ​വാ​ൻ​ ​പ​റ​യു​ന്നു​ ​താ​ൻ​ ​വി​ശ്വ​രൂ​പം​ ​ത​ന്നെ​യാ​ണെ​ന്ന്.​ ​അ​തി​ലും​ ​വ​ലു​തു​ ​വേ​റെ​യു​ണ്ടോ​യെ​ന്ന് ​ആ​ർ​ക്കു​മ​റി​യി​ല്ല​'​'​ ​–​ ​മോ​ഹ​ൻ​ ​ഭാ​ഗ​വ​ത് ​പ​റ​ഞ്ഞു.


ലോ​ക്സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ല​ത്തി​നു​ ​പി​ന്നാ​ലെ​ ​ആ​ർ​എ​സ്എ​സും​ ​ബി​ജെ​പി​യും​ ​ത​മ്മി​ൽ​ ​അ​സ്വാ​ര​സ്യ​ങ്ങ​ൾ​ ​നി​ല​നി​ൽ​ക്കു​ന്നു​ ​എ​ന്ന​ ​ആ​രോ​പ​ണ​ങ്ങ​ൾ​ക്കു​ ​പു​റ​കേ​യാ​ണ് ​മോ​ഹ​ൻ​ ​ഭാ​ഗ​വ​തി​ന്റെ​ ​പ്ര​സ്താ​വ​ന.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​വ​ന്ന​തി​നു​ ​പു​റ​കേ​ ​അ​ഹ​ങ്കാ​ര​മാ​ണ് ​ബി.​ജെ​.പി​യു​ടെ​ ​ഭൂ​രി​പ​ക്ഷം​ ​കു​റ​ച്ച​തെ​ന്ന​ ​ആ​ർ​.എ​സ്.എ​സ് ​പ്ര​തി​ക​ര​ണ​വും​ ​കൂ​ടു​ത​ൽ​ ​സം​വാ​ദ​ങ്ങ​ൾ​ക്ക് ​വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

Advertisement
Advertisement