ചോറ് കഴിക്കുന്നതിലൂടെയും ക്യാന്‍സര്‍ വരും, ഈ ശീലം ഒഴിവാക്കിയേ മതിയാകൂ

Thursday 18 July 2024 10:27 PM IST

ദിവസത്തില്‍ ഒരു നേരമെങ്കിലും ചോറ് കഴിക്കുകയെന്നത് മലയാളികളുടെ ഉള്‍പ്പെടെ ശീലമാണ്. വിറ്റാമിനുകളുടേയും ധാതുക്കളുടേയും കലവറയാണ് ചോറ്. മലയാളികള്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ചോറ് ഒരു പ്രധാന ഭക്ഷണമാണ്. വലിച്ചുവാരി തിന്നാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെങ്കിലും പരിമിതമായ അളവില്‍ കഴിച്ചാല്‍ അരി ഭക്ഷണം ആരോഗ്യത്തിന് വളരെ നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമായ ചോറ് കഴിച്ചാല്‍ ദീര്‍ഘനേരം വിശപ്പ് ഒഴിവാക്കാനാകും.

എന്നാല്‍ അടുത്തിടെ അരിയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു ഗവേഷണത്തില്‍ തെളിഞ്ഞത് ഞെട്ടിക്കുന്ന കാര്യമാണ്. പഠനത്തില്‍ പറയുന്നത് അനുസരിച്ച് അരിഭക്ഷണം കഴിക്കുമ്പോള്‍ അത് ശരിയായി പാകം ചെയ്തില്ലെങ്കില്‍ അപകടം വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഇത്തരത്തില്‍ ശരിയായ പാകം ചെയ്യാതെ കഴിച്ചാല്‍ അത് ക്യാന്‍സറിന് കാരണമാകും. അതോടൊപ്പം തന്നെ രാസവസ്തുക്കളുടെ സാന്നിദ്ധ്യവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ഇവിടെ ക്യാന്‍സറിന് കാരണമാകുന്നത് പൂര്‍ണമായും വേവിക്കാതെ അരിഭക്ഷണം കഴിക്കുന്നതാണെന്നാണ് പഠനത്തില്‍ പറയുന്നത്. കൃഷി ചെയ്യുന്ന സമയത്ത് നടക്കുന്ന ചില പ്രക്രിയകളാണ് ഇതിന് കാരണം. വിളവ് കൂടുതല്‍ ലഭിക്കുന്നതിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കീടനാശിനികള്‍ എന്നിവ നെല്ലിനെ അപകടകരമാക്കുന്നു. ഇതേത്തുടര്‍ന്ന് ആര്‍സെനിക് വിഷബാധയ്ക്ക് വരെ കാരണമാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. അരി ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജന്‍ ആണെന്ന് പറയുന്ന നിരവധി പഠനങ്ങളുണ്ട്.

കാലിഫോര്‍ണിയ ടീച്ചേര്‍സ് നടത്തിയ പഠനത്തില്‍ സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന് വരെ അരി കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം അരി നന്നായി കഴുകി വൃത്തിയാക്കിയ ശേഷം പാകം ചെയ്യുമ്പോള്‍ നല്ലത്‌പോലെ വേവിച്ച് കഴിക്കുകയാണെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാമെന്നും പഠനങ്ങളില്‍ പറയുന്നുണ്ട്.

Advertisement
Advertisement