റീൽസെടുക്കവേ വെള്ളച്ചാട്ടത്തിൽ വീണ് വ്ലോഗർക്ക് ദാരുണാന്ത്യം

Friday 19 July 2024 12:59 AM IST

മുംബയ്: റീൽസ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിൽ വീണ് ട്രാവൽ വ്ലോഗർക്ക് ദാരുണാന്ത്യം. മുംബയ് സ്വദേശി ആൻവി കാംദാറാണ് (27) മരിച്ചത്.

മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. ചൊവാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. റായിഗഡിനടുത്തുള്ള കുംഭെ വെള്ളച്ചാട്ടം കാണാൻ

സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് വീണത്. സുഹൃത്തുക്കൾ ഉടൻ പൊലീസിൽ അറിയിച്ചു. കനത്ത മഴയായിരുന്നതിനാൽ രക്ഷാപ്രവർത്തനത്തെ ബാധിച്ചു. കോസ്റ്റ്ഗാർഡ് ഉൾപ്പെടെയെത്തി ആറ് മണിക്കൂർ നടത്തിയ രക്ഷാപ്രവർത്തനത്തിലാണ്

ആൻവിയെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ആൻവിയെ മനഗോൺ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റായ ആൻവി ട്രാവൽ വ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഉള്ളത്. ആൻവിയുടെ മൺസൂൺ കാല യാത്രകൾ സംബന്ധിച്ച വീഡിയോകൾ വൈറലായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തിൽ കുംഭൈ വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയ്ക്ക് വിലക്ക് ഏർപ്പെടുത്തി.

Advertisement
Advertisement