അഭിഭാഷകരെ കാണാൻ സമയം : കേജ്‌രിവാളിന്റെ ഹർജി മാറ്റി

Friday 19 July 2024 1:27 AM IST

ന്യൂഡൽഹി: തീഹാർ ജയിലിൽ ആഴ്ചയിൽ നാലു ദിവസം അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഹർജി ഡൽഹി ഹൈക്കോടതി വിധി പറയാൻ മാറ്റി. വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് ജസ്റ്റിസ് നീന ബൻസാൽ കൃഷ്‌ണയുടെ നടപടി. രാജ്യത്ത് വിവിധയിടങ്ങളിലായി മുപ്പതിൽപ്പരം കേസുകൾ തനിക്കെതിരെയുണ്ടെന്നും അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ഇപ്പോൾ അനുവദിച്ചിരിക്കുന്ന ആഴ്ചയിലെ രണ്ടുദിവസം സമയം പര്യാപ്‌തമല്ലെന്നും കേജ്‌രിവാൾ വാദിക്കുന്നു. മദ്യനയക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കേജ്‌രിവാളിന്റെ ആവശ്യം നേരത്തെ ഡൽഹി റൗസ് അവന്യു കോടതി തള്ളിയിരുന്നു.

Advertisement
Advertisement