വ്യാ​ജ​ ​ആ​ർ.​സി​ ​നി​ർമ്മാ​ണ​ ​കേ​സി​ൽ തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി

Saturday 20 July 2024 1:46 AM IST

തി​രൂ​ര​ങ്ങാ​ടി​:​ ​തി​രൂ​ര​ങ്ങാ​ടി​ ​സ​ബ് ​ആ​ർ.​ടി​ ​ഓ​ഫീ​സി​ലെ​ ​വ്യാ​ജ​ ​ആ​ർ.​സി​ ​നി​ർമ്മാ​ണ​ ​കേ​സി​ൽ ​പി​ടി​യി​ലാ​യ​വ​രെ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ വി​ട്ടു.​ ​കേ​സി​ൽ‍​ ​പി​ടി​യി​ലാ​യി​ ​റി​മാ​ന്റി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ ​വ്യാ​ജ​ ​ആ​ർ.​സി​ ​നി​ർമ്മാ​ണ​ത്തി​ലെ​ ​പ്ര​ധാ​ന​ ​ക​ണ്ണി​യാ​യ​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ഉ​ള്ള​ണം​ ​മു​ണ്ടി​യാ​ൻ കാ​വ് ​സ്വ​ദേ​ശി​ ​ക​രു​വാ​ട​ത്ത് ​നി​സാ​ർ (37​),​ ​മി​നി​ ​സി​വി​ൽ സ്റ്റേ​ഷ​ന് ​അ​ടു​ത്തു​ള്ള​ ​ടാ​ർജ​റ്റ് ​ഓ​ൺ ലൈ​ൻ ​ഷോ​പ്പ് ​ഉ​ട​മ​യും​ ​തി​രൂ​ര​ങ്ങാ​ടി​ ​സ്വ​ദേ​ശി​യും​ ​പെ​രു​വ​ള്ളൂ​ർ ​ക​രു​വാ​ൻക​ല്ല് ​പാ​ല​ൻതോ​ടു​ ​താ​മ​സ​ക്കാ​ര​നു​മാ​യ​ ​ന​ഈം​(28​),​ ​പ​ര​പ്പ​ന​ങ്ങാ​ടി​ ​ചെ​ട്ടി​പ്പ​ടി​ ​സ്വ​ദേ​ശി​ ​കോ​ട്ടു​വാ​ല​ന്റെ​ ​പു​ര​ക്ക​ൽ ഫൈ​ജാ​സ് ​(32​)​ ​എ​ന്നി​വ​രെ​യാ​ണ് ​പ​ര​പ്പ​ന​ങ്ങാ​ടി​ ​കോ​ട​തി​ ​ര​ണ്ട് ​ദി​വ​സ​ത്തേ​ക്ക് ​ക​സ്റ്റ​ഡി​യി​ൽ ​വി​ട്ട​ത്.


ഇ​ന്ന​ലെ​ ​വൈ​കു​ന്നേ​രം​ ​നി​സാ​റി​നെ​യും​ ​ന​ഈ​മി​നെ​യും​ ​ചെ​മ്മാ​ട്ടു​ള്ള​ ​ ഓ​ൺലൈ​ൻ ഷോ​പ്പി​ലെ​ത്തി​ച്ചു​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​വ്യാ​ജ​ ​ആ​ർ.​സി​നി​ർമ്മാ​ണ​ത്തി​ന് ​ഉ​പ​യോ​ഗി​ച്ച​ ​തി​രൂ​ര​ങ്ങാ​ടി​ ​മി​നി​ ​സി​വ​ല്‍​ ​സ്റ്റേ​ഷ​ന​ടു​ത്തു​ള്ള​ ​ഓ​ണ്‍​ലൈ​ന്‍​ ​ഷോ​പ്പി​ലെ​ ​പ്രി​ന്റ​റും​ ​രേ​ഖ​ക​ളും​ ​പൊ​ലീ​സ് ​പി​ടി​ച്ചെ​ടു​ത്തു.​ ​നി​സാ​റി​നെ​യും​ ​ഫൈ​ജാ​സി​നെ​യും​ ​ഇ​ന്ന് ​രാ​വി​ലെ​ ​ചെ​ട്ടി​പ്പ​ടി​യി​ലെ​ ​ഡി​സൈ​ൻ ഓ​ൺലൈ​ൻ​ഷോ​പ്പി​ലെ​ത്തി​ച്ച് ​തെ​ളി​വെ​ടു​ക്കും.​ ​നി​സാ​റി​നെ​ ​ചോ​ദ്യം​ ​ചെ​യ്ത​തി​ൽ‍​ ​നി​ന്നും​ ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​പ​ങ്ക് ​വ്യ​ക്ത​മാ​ക്കു​ന്ന​ ​സൂ​ച​ന​ക​ൾ ​ല​ഭി​ച്ച​താ​യാ​ണ് ​വി​വ​രം.​ ​ഇ​വ​രി​ലെ​ ​പ്ര​ധാ​ന​ ​ഇ​ട​നി​ല​ക്കാ​ര​നെ​ ​കൂ​ടി​ ​പി​ടി​കൂ​ടാ​നു​ണ്ട്.​ ​അ​വ​ർക്കാ​യു​ള്ള​ ​അ​ന്വേ​ഷ​ണം​ ​പൊലീ​സ് ​ഊ​ർജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.​കേ​സ് ​ഒ​തു​ക്കി​ ​തീ​ർക്കാ​ൻ ​ ജി​ല്ല​യി​ലെ​യും​ ​കോ​ഴി​ക്കോ​ട്ടെ​യും​ ​മ​ന്ത്രി​മാ​ർ ​ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ​തി​രൂ​ര​ങ്ങാ​ടി​ ​മ​ണ്ഡ​ലം​ ​മു​സ്്‌​ലിം​ ​യൂ​ത്ത്‌​ലീ​ഗ് ​ആ​രോ​പി​ച്ചു.​ ​കു​റ്റക്കാ​രാ​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മം​ ​ചെ​റു​ത്ത് ​തോ​ൽ​പ്പി​ക്കു​മെ​ന്നും​ ​പ്ര​ക്ഷോ​ഭം​ ​ശക്തമാ​ക്കു​മെ​ന്നും​ ​യൂ​ത്ത്‌​ലീ​ഗ് ​വാ​ർത്താ​ ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Advertisement
Advertisement