ക്ഷേത്രത്തിൽനിന്ന് 70,000 രൂപയുടെ വിളക്കുകൾ മോഷ്ടിച്ചു

Saturday 20 July 2024 1:48 AM IST

വെഞ്ഞാറമൂട്: ആലുന്തറ വേറ്റൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എഴുപതിനായിരം രൂപ വില വരുന്ന വിളക്കുകൾ മോഷണം പോയി. വലിയൊരു ആമ വിളക്ക്,രണ്ട് തൂക്കു വിളക്കുകൾ,മൂന്ന് നിലവിളക്കുകൾ എന്നിവയാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന്റെ മതിൽ ചാടിക്കടന്ന മോഷ്ടാവ് നാലമ്പലത്തിനകത്തിരുന്ന വിളക്കുകൾ അപഹരിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് മോഷണം നടന്നിരിക്കുന്നത്. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു സമയവും മോഷ്ടാവിന്റെ ചിത്രവും ലഭിച്ചിട്ടുണ്ട്. ഇവ സഹിതം ക്ഷേത്ര ഭാരവാഹികൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.

Advertisement
Advertisement